പുരുഷ ഹോക്കി; ജപ്പാനെ തകർത്ത് ഇന്ത്യ
ടോകിയോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ക്വാർട്ടർ ബർത്ത് ഒന്നുംകൂടെ ഉറപ്പിച്ചു ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ജപ്പാനെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് തോല്പിച്ചത്.ഗ്രൂപ്പിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയ ആണ്.
ഇന്ത്യയ്ക്ക് വേണ്ടി ഹർമൻപ്രീത് സിംഗ് 13 ആം മിനുട്ടിൽ ഗോൾ നേടിയപ്പോൾ, ശംസർ സിംഗ്,നീലകണ്ഠ ശർമ എന്നിവർ ഗോൾ നേടി. ഗുര്‍ജന്ത് സിംഗ് ഇരട്ട ഗോൾ നേടി. ശ്രീജേഷിന്റെ മികച്ച സേവുകൾ ഇന്ത്യയുടെ വിജയത്തിൽ വല്യ പങ്ക് വഹിച്ചു.






































