ടോകിയോയിൽ അട്ടിമറി; നൊവാക് ദ്യോകോവിച്ച് പുറത്ത്
ടോകിയോ ഒളിമ്പിക്സ് ടെന്നിസിൽ അട്ടിമറി. ലോക ഒന്നാം നമ്പർകാരൻ നൊവാക് ദ്യോകോവിച്ച് സെമി ഫൈനലിൽ പുറത്തായി. അപ്രതീക്ഷിത തോൽവി ജർമനിയുടെ അലക്സാണ്ടർ സ്വാരെയോട്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ജർമ്മനി താരം ജയ്ച്ചത്.
ആദ്യ സെറ്റിൽ മികച്ച പ്രകടനം നടത്തിയ നൊവാക് ദ്യോകോവിച്ച് എതിരാളിക്ക് ഒരു അവസരവും നൽകിയില്ല. പക്ഷെ രണ്ടും മൂന്നും സെറ്റുകളിൽ തിരിച്ചുവന്ന ജർമ്മനി താരം അലക്സാണ്ടർ നോവക്കിനെ കാഴ്ചക്കാരനാക്കി. സെമിയിൽ തോറ്റതോടെ ഇനി വെങ്കല പോരാട്ടത്തിൽ ഇറങ്ങും.






































