അമ്പ് കൊണ്ടില്ല; ദീപിക കുമാരി പുറത്ത്
ടോകിയോ ഒളിമ്പിക്സ് വനിതകളുടെ അമ്പെയ്ത്തിൽ ദീപിക കുമാരിക്ക് ക്വാർട്ടറിൽ തോൽവി. ലോക ഒന്നാം നമ്പർ താരമായ ദീപിക തെക്കൻ കൊറിയയുടെ ആൻ സാനിനോടാണ് തോറ്റത്. സ്കോർ 6-0.
മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ദീപികക്ക് മുന്നിലെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ മത്സരങ്ങളിൽ കാണിച്ച പ്രകടനത്തിനൊത്ത പ്രകടനമായിരുന്നില്ല ഇന്ന്. കഴിഞ്ഞ മത്സരത്തിലൊക്കെ ആദ്യം പുറകിൽ പോയെങ്കിലും പിന്നീട് തിരികെ വരുന്ന കാഴ്ച ആയിരുന്നു കണ്ടത്. പക്ഷെ ഇത്തവണ അത് കണ്ടില്ല. ഇനി ഇന്ത്യക്ക് അമ്പെയ്ത്തിൽ അവശേഷിക്കുന്നത് ആധാനു ദാസിന്റെ മത്സരം കൂടിയാണ്. നാളെയാണ് മത്സരം.






































