Olympics Top News

വനിതാ ഹോക്കിയിൽ ഇന്ത്യക്ക് ആശ്വാസ ജയം

July 30, 2021

author:

വനിതാ ഹോക്കിയിൽ ഇന്ത്യക്ക് ആശ്വാസ ജയം

ടോകിയോ ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് ആശ്വാസജയം, തുടർച്ചയായി മൂന്നു മത്സരങ്ങൾ തോറ്റ ശേഷം ആണ് ഇന്ത്യയ്ക്ക് ജയം കണ്ടെത്താനായത്. കഴിഞ്ഞ കളിയോടെ ക്വാർട്ടർ കാണാതെ പുറത്തായ ഇന്ത്യക്ക് ആശ്വാസമായി മടങ്ങാം.

അയർലൻഡിനെതിരെ നടന്ന മത്സരത്തിൽ ഏകപക്ഷ്യമായ ഒരു ഗോളിനാണ് ഇന്ത്യയുടെ വിജയം. 57 ആം മിനുട്ടിൽ നവനീത് കൗർ നേടിയ ഗോളിലാണ് ഇന്ത്യ വിജയിച്ചത്.

ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് 5-1 ന്റെ തോല്‍വി വഴങ്ങിയ ടീം, രണ്ടാം മത്സരത്തില്‍ ജര്‍മനിയോട് എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റു. മൂന്നാം മത്സരത്തില്‍ ബ്രിട്ടണ്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ടീമിനെ കീഴടക്കിയത്. അവസാന ഗ്രൂപ്പ്‌ മത്സരം നാളെ നടക്കും. ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

Leave a comment