ശ്രീലങ്കക്ക് 7 വിക്കറ്റിനെ തകർപ്പൻ ജയം
ഇന്ത്യ ശ്രീലങ്ക മൂന്നാം ട്വന്റി ട്വന്റിയിൽ ശ്രീലങ്കക്ക് 7 വിക്കറ്റിന്റെ ജയം. ഇതോടെ പരമ്പര ശ്രീലങ്ക സ്വന്തമാക്കി. ഏകദിന പരമ്പര ഇന്ത്യ നേടിയിരുന്നു.
പ്ലയെർ ഓഫ് ദി മാച്ചും, സീരിസും സ്വന്തമാക്കിയത് വാനിന്തു ഹാസരങ്ക ആണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നേടാനായത് 81 റൺസ് മാത്രം. മറുപടിക്കിറങ്ങിയ ശ്രീലങ്ക ആകട്ടെ 14 ഓവറിൽ ലക്ഷ്യം കണ്ടു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് പിഴച്ചു. ധവാനും സഞ്ജുവും പൂജ്യരായി മടങ്ങിയപ്പോൾ പടിക്കൽ 9 റൺസും, നിതിഷ് റാണ 6 റൺസും, ഋതുരാജ് ഗെയ്ക്വാദ് 14 റൺസും നേടി. ഭുവനേശ്വർ കുമാർ 16 റൺസ് നേടിയപ്പോൾ 23 റൺസ് നേടിയ കുൽദീപ് യദാവാണ് ടോപ് സ്കോറർ. വാനിന്തു ഹാസരങ്ക 4 ഓവറിൽ 9 റൺസിനു 4 വിക്കാറ്റുകൾ നേടി. ഷാണക 4 ഓവറിൽ 20 റൺസിനു 2 വിക്കറ്റ് നേടിയപ്പോൾ ചമീര, മെൻഡിസ് എന്നിവർ ഓരോ വിക്കറ്റും നേടി.
ശ്രീലങ്കക്ക് വേണ്ടി ഡി സിൽവ 23 റൺസും ഹാസരങ്ക 14 റൺസും, ബാനുക 18, ഫെർനാടോ 12 റൺസും നേടി. 4 ഓവരിൽ 15 റൺസിന് 3 വിക്കറ്റ് നേടി രാഹുൽ ചാഹാർ തിളങ്ങി






































