ശ്രീലങ്കക്ക് വിജയലക്ഷ്യം 81
ഇന്ത്യ ശ്രീലങ്ക രണ്ടാം ടി-20 മത്സരത്തിൽ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് ജയിയ്ക്കാൻ വേണ്ടിയത് 82 റൺസ്. ഇന്ന് ജയിച്ചാൽ ശ്രീലങ്കക്ക് പരമ്പര നേടാം. നിലവിൽ 1-1 ആണ് പരമ്പര.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് പിഴച്ചു. ധവാനും സഞ്ജുവും പൂജ്യരായി മടങ്ങിയപ്പോൾ പടിക്കൽ 9 റൺസും, നിതിഷ് റാണ 6 റൺസും, ഋതുരാജ് ഗെയ്ക്വാദ് 14 റൺസും നേടി. ഭുവനേശ്വർ കുമാർ 16 റൺസ് നേടിയപ്പോൾ 23 റൺസ് നേടിയ കുൽദീപ് യദാവാണ് ടോപ് സ്കോറർ.
വാനിന്തു ഹാസരങ്ക 4 ഓവറിൽ 9 റൺസിനു 4 വിക്കാറ്റുകൾ നേടി. ഷാണക 4 ഓവറിൽ 20 റൺസിനു 2 വിക്കറ്റ് നേടിയപ്പോൾ ചമീര, മെൻഡിസ് എന്നിവർ ഓരോ വിക്കറ്റും നേടി. മറുപടിക്കിറങ്ങിയ ശ്രീലങ്ക 2 ഓവറിൽ 11 റൺസ് നേടിയിട്ടുണ്ട്.






































