ബോക്സിങ്ങിൽ ഇന്ത്യക്ക് നിരാശ; മേരി കോം പുറത്ത്
ടോകിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് നിരാശ. മെഡൽ പ്രതീക്ഷയായ മേരി കോം പുറത്തായി. കൊളമ്പിയൻ താരമായ ഇന്‍ഗ്രിറ്റ് ലോറെന വലൻസിയയോട് ആണ് പരാജയപ്പെട്ടത്. കടുത്ത പോരാട്ടം നടന്ന മത്സരത്തിൽ 3-2 നാണ് കൊളമ്പിയൻ താരം ജയം നേടിയത്.
ആറുവട്ടം ലോകചാമ്പ്യനായ 38 കാരി മേരി കോമിന് ഇത് അവസാന ഒളിമ്പിക്സ് കൂടി ആണ്. 2012 ലണ്ടനിൽ നടന്ന ഒളിമ്പിക്സിൽ വെങ്കലം നേടിയിരുന്നു.നേരത്തെ സതീഷ് കുമാറും പൂജാ റാണിയും ലവ്ലിന ബോര്‍ഗോഹെയ്നും ബോക്സിങ് ക്വാര്‍ട്ടറിലെത്തിയിരുന്നു.






































