ഇടിച്ചിട്ട് സതീഷ് കുമാർ; ക്വാർട്ടർ ഫൈനലിൽ
ടോകിയോ ഒളിംപിക്സിൽ ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ നൽകികൊണ്ട് ഇടകൂട്ടിൽ നിന്നും ആശ്വാസ വാർത്ത. പുരുഷന്മാരുടെ 91 കിലോ വിഭാഗത്തിൽ ജെമൈക്കയുടെ റിക്കാർഡോ ബ്രൗണിനെ പരാജയപ്പെടുത്തി സതീഷ് കുമാർ ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു. 4-1 എന്ന സ്കോറിൽ ആണ് വിജയം നേടിയെടുത്തത്.
2018 കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ നേടിയ സതീഷ് രണ്ട് തവണ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിട്ടുണ്ട്. സതീഷിന്റെ ആദ്യ ഒളിമ്പിക്സ് കൂടി ആണ് ഇത്. ഓഗസ്റ്റ് ഒന്നിന് നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ സതീഷിന്റെ എതിരാളി ജമയ്ക്കാൻ തരമായ ബാകോദിർ ജലോലോവിനോടാണ്. നിലവിലെ ഏഷ്യൻ ചാമ്പ്യനും ലോക ചാമ്പ്യനും ആയ ബാകൊദിർ – സതീഷ് കുമാർ മത്സരം കടുക്കും.






































