ടോകിയോ ഒളിമ്പിക്സ് : ബോക്സിങ്ങിൽ പൂജ റാണി ക്വാർട്ടറിൽ
ഒളിമ്പിക്സ് വനിതാ 75 കിലോഗ്രാം ബോക്സിങ്ങിൽ ഇന്ത്യക്ക് ഒരു വിജയം അരികെ മെഡൽ പ്രതീക്ഷിക്കാം. ഇന്ന് നടന്ന യോഗ്യത മത്സരത്തിൽ അൽജീരിയൻ താരത്തെ ഇടിച്ചിട്ടാണ് ക്വാർട്ടറിൽ കടന്നത്. 5-0 നാണ് വിജയിച്ചത്. സമ്പൂർണ വിജയം നേടി ക്വാർട്ടറിൽ എത്തുന്ന ഏഷ്യൻ ചാമ്പ്യന് നേരിടേണ്ടത് ചൈനീസ് താരമായ ലീ കിനെയാണ്.
ഇതോടെ വനിതകളുടെ വിഭാഗത്തിൽ ജയം കൈവരിച്ച മൂന്നാം ബോക്സർ ആണ് പൂജ. ഇതിനു മുൻപ് മേരികൊമും, ലോവ്ലീനയും ആണ് മറ്റു ജയിച്ച താരങ്ങൾ. ബോക്സിങ്ങിൽ പുരുഷമാർക്കു കാര്യമായൊന്നും നേടാനായില്ല. മൂന്ന് പേരും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. വികാസ് കൃഷൻ, മനീഷ് കൗഷിക്ക്, ആശിഷ് കുമാർ എന്നിവർ പുറത്തായി.






































