ടോകിയോ ഒളിമ്പിക്സ് : മീരഭായ് ചാനുവിന് വെള്ളി തന്നെ
ടോകിയോ ഒളിംപിക്സിൽ മീരഭായ്ക്ക് വെള്ളി തന്നെ. സ്വർണ മെഡൽ നേടിയ ചൈനീസ് താരം ഉത്തേജന മരുന്ന് ഉപയോഗിച്ചു എന്ന സംശയത്തിൽ പരിശോധന നടത്തിയിരുന്നു. എ ലെവൽ ചെക്കിങ് നടത്തിയപ്പോൾ ചൈനീസ് താരം ഉത്തേജക മരുന്നിന്റെ സാന്നിധ്യമുണ്ടെന്ന സംശയത്തിൽ വീണ്ടും സാമ്പിൾ പരിശോധിക്കുകയായിരുന്നു.
വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തില്‍ 202 കിലോഗ്രാം ഉയര്‍ത്തിയാണ് ഇരുപത്തിയാറുകാരിയായ ചാനു ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിയത്. ഒളിമ്പിക്സിൽ മെഡൽ ഇന്ത്യയുടെ മാനം കാത്ത മീരഭായ്ക്ക് അഭിനന്ദന പ്രവാഹം ആയിരുന്നു.






































