Olympics Top News

ടോകിയോ ഒളിമ്പിക്സ് : ഇടിച്ചിട്ട് ലോവ്ലീന ക്വാർട്ടറിൽ; ബാഡ്മിന്റനിൽ സാത്വിക് സായിരാജ്-ചിരാഗ് ജയിച്ചിട്ടും പുറത്തായി

July 27, 2021

author:

ടോകിയോ ഒളിമ്പിക്സ് : ഇടിച്ചിട്ട് ലോവ്ലീന ക്വാർട്ടറിൽ; ബാഡ്മിന്റനിൽ സാത്വിക് സായിരാജ്-ചിരാഗ് ജയിച്ചിട്ടും പുറത്തായി

ടോക്കിയോ ഒളിമ്ബിക്സില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ. വനിതകളുടെ 69 കിലോഗ്രാം ബോക്സിങില്‍ ജര്‍മ്മനിയുടെ നദീന്‍ അപേറ്റ്സിനെ കീഴടക്കി ഇന്ത്യയുടെ ലോവ്ലിന ബോര്‍ഗോഹൈന്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. സ്കോര്‍ 3-2. അസമില്‍ നിന്ന് ഒളിമ്ബിക്സില്‍ മത്സരിക്കുന്ന ആദ്യ വനിതാ അത്ലറ്റാണ് ലോവ്ലിന ബോര്‍ഗോഹൈന്‍. ഇതോടെ ഇന്ത്യക്ക് മറ്റൊരു മെഡല്‍ കൂടി നേടാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസത്തിലാണ് ആരാധകര്‍. തുടക്കം മുതൽ പഞ്ചുകളുമായി ലോവ്ലീന എതിരാളിയെ വിറപ്പിച്ചു.

ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ വിജയിച്ചെങ്കിലും ക്വാർട്ടർ കാണാതെ ഇന്ത്യ പുറത്തായി. 17-21, 19-21 സെറ്റുകള്‍ക്കാണ് ഇന്ത്യ ജയിച്ചത്.ഈ മത്സരത്തിന് മുൻപ് നടന്ന മത്സരത്തിൽ ചൈനീസ് തായ്പെയ് സഖ്യം ഇൻഡോനേഷിയയെ തോൽപിച്ചതും, കഴിഞ്ഞ മത്സരത്തിൽ മികച്ച വിജയം നേടിയതിനാലും ഇൻഡോനേഷിയയും ക്വാട്ടറിലേക്ക് ചുവടുവെച്ചു.

Leave a comment