ടോകിയോ ഒളിമ്പിക്സ്: ടേബിൾ ടെന്നീസ് പ്രതീക്ഷകൾ അസ്തമിച്ചു; ശരത് കമൽ പുറത്തായി
ടോകിയോ ഒളിമ്പിക്സ് ടേബിൾ ടെന്നിസിലും ഇന്ത്യക്ക് തിരിച്ചടി. ശരത് കമൽ കൂടി പുറത്തായത്തോടെ ഇന്ത്യയുടെ ടേബിൾ ടെന്നീസ് സാധ്യത അവസാനിച്ചു. ഇന്നലെ മാണിക് ബാത്രയും പുറത്തായിരുന്നു.
ശരത് കമൽ തലയുയർത്തി തന്നെ ആണ് തോൽവി ഏറ്റുവാങ്ങിയത്. ചൈനയുടെ ലോക മൂന്നാം നമ്പർ താരമായ മാ ലോങ്ങിനോട് ശക്തമായ പോരാട്ടമാണ് നടത്തിയത്. സ്കോർ 11-7, 8-11, 13-11, 11-4, 11-4. ആദ്യ സെറ്റിൽ ചൈനീസ് താരം ജയിച്ചപ്പോൾ അടുത്ത രണ്ട് സെറ്റുകൾ ശരത് നേടി മികച്ച പ്രകടനം നടത്തി. പക്ഷെ അവസാന രണ്ട് സെറ്റുകളിൽ പതറിപ്പോയി.






































