മേരി കോമിന് ജയതുടക്കം
ടോകിയോ ഒളിമ്പിക്സ് ബോക്സിങ്ങിൽ വിജയതുടക്കത്തോടെ മേരി കോം. എതിരാളിയായ ഡോമിനിക്കൻ റിപ്പബ്ലിക് താരത്തെ 4-1 നു ഇടിച്ചിട്ടാണ് മേരി കോം പ്രീ ക്വാർട്ടറിൽ കടന്നത്. ഇതോടെ വ്യാഴാഴ്ച നടക്കുന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ കൊളമ്പിയൻ താരത്തെ നേരിടും.
ആദ്യ റൗണ്ട് മേരി 30-27ന് സ്വന്തമാക്കിയപ്പോള്‍ രണ്ടാം റൗണ്ടില്‍ മിഗ്വേലിന 29-28ന് മുന്നിലെത്തി. മൂന്നാം റൗണ്ടില്‍ മേരി 29-28ന്റെ വിജയം നേടിയപ്പോള്‍ നാലാം റൗണ്ടില്‍ ആദ്യ റൗണ്ട് പോലെ 30-27ന്റെ ആധിപത്യത്തോടെയൊണ് മേരി തിളങ്ങിയത്.
ആറു തവണ ലോകജേതാവായ മേരി കോമിന്റെ അവസാന ഒളിമ്പിക്സ് ആണ് ഇത്. അത് കൊണ്ട് തന്നെ വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.






































