മീരഭായ് ചാനുവിന് ഒരു കോടി പ്രഖ്യപിച്ചു മണിപ്പൂർ മുഖ്യമന്ത്രി
ടോകിയോ ഒളിമ്പിക്സിലെ വെള്ളിനക്ഷത്രമായ മീരഭായ് ചാനുവിന് പരിതോഷികമായി ഒരു കോടി രൂപ പ്രഖ്യപിച്ച് മണിപ്പൂർ മുഖ്യന്ത്രി ഫിരൻ സിംഗ്.ഇന്നലെ നടന്ന ഭാരദ്വേഹനത്തിൽ വെള്ളിമെഡൽ നേടിയ മീരഭായ് ആണ് ഇന്ത്യയുടെ മെഡൽ നേട്ടം തുടക്കം കുറിച്ചത്.
ഈ ഇനത്തിൽ ഒളിംപിക്സിൽ വെള്ളിമെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി മാറിയിരിക്കുകയാണ് മീരഭായ്.ടോകിയോയിലെ ഒളിമ്പിക്സിനു ശേഷം നാട്ടിലെത്തുന്ന മീരഭായ്ക്ക് റെയിൽവെയിലെ ടിക്കറ്റ് കളക്ടർ ജോലിക്ക് പോകേണ്ടി വരില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.