ടോക്കിയോ ഒളിംപിക്‌സ്: എയർ പിസ്റ്റളിൽ സൗരഭ് ചൗധരി ഫൈനലിൽ; വിജയതുടക്കമായി ഇന്ത്യൻ പുരുഷ ഹോക്കി ടീം
ടോകിയോ ഒളിംപിക്സിൽ പുരുഷമാരുടെ 10 മീറ്റർ എയർ പിസ്റ്റലിൽ ലോക രണ്ടാം നമ്പർ താരവും ഇന്ത്യയുടെ മെഡൽ പ്രതീക്ഷയുമായ സൗരവ് ഫൈനലിൽ എത്തി. 600 പോയിന്റിൽ 586 പോയിന്റും നേടിയാണ് അദ്ദേഹം ഫൈനലിലേക്ക് ചുവടുവെച്ചത്.12 മണിക്ക് തുടങ്ങുന്ന ഫൈനലിൽ ഇന്ത്യ പ്രതീക്ഷിക്കുന്നത് ഈ ഒളിമ്പിക്സിലെ കന്നി മെഡൽ ആണ്.
ഹോക്കിയിൽ ഇന്ത്യക്ക് വിജയതുടക്കം. ന്യൂസിലാൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഹർമൻപ്രീത് സിംഗ് രണ്ട് ഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ രൂപീന്ദർ പാൽ സിംഗ് നേടി. ഗോൾ വലക്കുമുന്നിൽ മലയാളിതാരം ശ്രീജേഷ് മികച്ച പ്രകടനമായി തിളങ്ങി.