വിംബിൾഡൺ ഫൈനലിസ്റ്റ് മാറ്റിയോ ബെറെറ്റിനി ഒളിമ്പിക്സില്‍ നിന്ന് പുറത്ത്
വിംബിൾഡൺ ഫൈനലിസ്റ്റ് മാറ്റിയോ ബെറെറ്റിനി പരിക്കോടെ ഒളിമ്പിക്സിന് പുറത്ത്.ലോക എട്ടാം നമ്പർ താരം ബെറെറ്റിനി വിംബിൾഡൺ സിംഗിൾസ് ഫൈനലിലെത്തിയ ആദ്യത്തെ ഇറ്റാലിയൻ താരമായി.ഫൈനലില്‍ അദ്ദേഹം നൊവാക് ജോക്കോവിച്ചിനോട് നാല് സെറ്റുകൾക്ക് പരാജയപ്പെട്ടിരുന്നു.

“ഇറ്റലിയെ പ്രതിനിധീകരിക്കുക എന്നത് ഒരു വലിയ അംഗീകാരമാണ്, ഒളിമ്പിക്സ് കളിക്കാൻ കഴിയില്ല എന്ന് അറിഞ്ഞത് എന്നെ തകര്‍ത്തു.വിംബിൾഡൺ സമയത്ത് എന്റെ ഇടതു കാലിന് പരുക്ക് ഉണ്ടോയെന്ന് പരിശോധിക്കാൻ ഇന്നലെ ഞാൻ ഒരു എംആർഐക്ക് വിധേയനായിരുന്നു, ഫലം തൃപ്തികരം ആയിരുന്നില്ല.എനിക്ക് കുറച്ച് ആഴ്ചകളായി വിശ്രമിക്കേണ്ടിവരും. എല്ലാ ഇറ്റാലിയൻ അത്ലറ്റുകൾക്കും ഞാന്‍ എന്റെ ആശംസകൾ നേരുന്നു, ദൂരെ നിന്ന് ഞാൻ നിങ്ങളെ പിന്തുണയ്ക്കും,പൂർണ്ണഹൃദയത്തോടെ” ബെറെറ്റിനി ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു.