ജയ്ഡൻ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ
ഒരു വർഷത്തിലധികമായി നോട്ടമിട്ടുരുന്ന താരത്തെ ഒടുവിൽ ടീമിൽ എത്തിച്ച് പ്രീമിയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്.
ഇംഗ്ലീഷ് വിംഗർ ആയ ജയിഡൻ സഞ്ചോയെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിട്ടു നൽകുകയാണെന്ന് ഒടുവിൽ ഔത്യോഗികമായി പ്രേക്യപിച്ച് ബുണ്ടെസ് ലീഗ് വമ്പന്മാരായ ഡോർട്ട് മുണ്ട്.
85 മില്യൺ യൂറോയ്ക്ക് ആണ് ( ഏകദേശം 750 കോടി രൂപ) കരാർ ഒപ്പിട്ടിരിക്കുന്നത്. വൈദ്യ പരിശോധനയ്ക്കും മറ്റ് ഔദ്യോഗിക നടപടി ക്രേമങ്ങൾക്കും ശേഷമേ സഞ്ചോ യുണൈറ്റഡിൻ്റെ ഭാഗമാകു എന്ന് ഡോർട്ടു മുണ്ട് മാനേജ്മെൻ്റ് വെക്തമാക്കി.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരുന്ന ഏറ്റവും വില കൂടിയ രണ്ടാമത്തെ താരമാണ് സഞ്ചൊ. ലസ്റ്റ്റർ സിറ്റിയിൽ നിന്ന് രണ്ടു വർഷം മുൻപ് യുണൈറ്റഡിൽ എത്തിയ ഹാരി മഗുയേർ ആണ് ഒന്നാമത്. ബുണ്ടെസ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫറുകളിൽ ഒന്നാണിത്.






































