ഡെൻമാർക്ക് – പോരാട്ട വീര്യത്തിന്റെ സ്കാന്ഡിനേവിയൻ സൗന്ദര്യം
എന്നും യൂറോപ്യൻ ഫുട്‌ബോൾ ലോകത്തെ അപ്രവചനീയതയുടെ അവസാനവാക്കായ ഡാനിഷ് ഫുട്‌ബോൾ സൗന്ദര്യം..!
മൈക്കൾ ലോഡ്രപ്പിന്റെയും ഷ്മൈക്കലിന്റെയും ബ്രയാൻ ലോഡ്രപ്പിന്റെയും ജോൺ ദാൽ തൊമാസണിന്റെയും പിൻഗാമികൾ യൂറോയിൽ തുടക്കം കുറിക്കുമ്പോൾ ഗ്രൗണ്ടിൽ ചിറകരിഞ്ഞു വീണു പോയി ലോക ഫുട്‌ബോളിന്റെ വേദനയായി മാറി, അവസാനം മരണമുഖത്ത് നിന്നും രക്ഷപ്പെട്ട തങ്ങളുടെ സൂപ്പർ താരത്തിന് വേണ്ടി നേടിയ അവിസ്മരണീയമായ വിജയം നേടിയിരിക്കുന്നു.
ആദ്യ രണ്ടു മത്സരം തോറ്റതിനാൽ, ജയത്തേക്കാൾ ഉപരി ഫിന്ലാന്ഡിന്റെ പരാജയവും ഗോൾ വ്യത്യാസവും ആണ് നിര്ണായകമാകുക എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അവർ കളത്തിൽ ഇറങ്ങിയത്. സ്വന്തം കാണികളുടെ മുന്നിൽ കളിയ്ക്കാൻ കിട്ടിയ അവസരവും അവർ പാഴാക്കിയില്ല. ഡാനിഷ് പോരാട്ട വീര്യത്തിന്റെ മുഖ മുദ്ര ആയി ആദ്യ ഗോൾ മാറി. ബോക്സിനു വെളിയിൽ നിന്ന് ഡാംസ്ഗഡ് എടുത്ത ഷോട്ട് വലയിൽ കേറുമ്പോൾ റഷ്യൻ ഗോളിക്ക് നോക്കി നിക്കാനേ സാധിച്ചുള്ളൂ. 59 ആം മിനുട്ടിൽ റഷ്യൻ പ്രധിരോധ നിരയുടെ പിഴവ് മൂലം അവർ ലീഡ് ഉയർത്തിയപ്പോൾ ഗോൾ വ്യത്യാസത്തിൽ ഫിന്ലാന്ഡിനെ മറികടന്നു.
പക്ഷെ 70 ആം മിനുട്ടിൽ കാര്യങ്ങൾ കൈ വിട്ട് പോയി. റഷ്യക്ക് കിട്ടിയ പെനാൽറ്റി സ്യുബ ഗോൾ ആക്കിയപ്പോൾ ഡാനിഷ് ആരാധകരുടെ നെഞ്ചോന്നു ആളി. അപ്പുറത്ത് ഫിൻലൻഡ് ഗോൾ വഴങ്ങാതെ പ്രതിരോധിക്കുന്നു. അങ്ങനാണ് ക്രിസ്റ്റൻസൺ ഹീറോ ആയി അവതരിക്കുന്നത്. 79 ആം മിനുട്ടിൽ തൊടുത്ത ലോങ്ങ് റേഞ്ച് ഷോട്ട് വെടിയുണ്ട പോലെ റഷ്യൻ പോസ്റ്റിലേക്ക്. സ്റ്റേഡിയവും ഡാനിഷ് ബെഞ്ചും ആർത്തുലച്ചു സന്തോഷിക്കുന്നത് കണ്ടു രോമാഞ്ചം വരാത്തവർ കുറവ്. ഉടനെ തന്നെ അടുത്തടുത്ത നിമിഷങ്ങളിൽ ഫിൻലൻഡ് ബെൽജിയത്തിനെതിരെ രണ്ടു ഗോളുകൾ വഴങ്ങുകയും ചെയ്തു. അതോടെ സ്റ്റേഡിയത്തിൽ ഡാനിഷ് ആരാധകരുടെ ആഘോഷവും തുടങ്ങി.
യൂറോയുടെ ചരിത്രത്തിൽ ആദ്യ രണ്ടു മത്സരവും തോറ്റിട്ട് പ്രീ ക്വാർട്ടറിൽ എത്തുന്ന ആദ്യ ടീമായി ഡെൻമാർക്ക് മാറുകയും ചെയ്തു .
c- Danish Javed
#euro2020