‘The Captain’
85% pass accuracy
6 ball recoveries
5 touches inside the box
3 attempted tackles
3 successful tackles
3 shots [2 on target]
2 attempted take-ons
2 successful take-ons
2 goals
ഗിനി വൈനാൽഡത്തിന്റെ പ്രകടനത്തെ വിലയിരുത്തുന്ന സ്ഥിതിവിവരക്കണക്ക് ആണ് മുകളിൽ കൊടുത്തിരിക്കുന്നത്. താരതമ്യേന മോശം സീസൺ ഇംഗ്ലണ്ടിൽ ലഭിച്ചതു കൊണ്ടാകാം, താരം മിന്നും പ്രകടനമാണ് ഓറഞ്ചു കുപ്പായത്തിൽ പുറത്തെടുക്കുന്നത്. ഡി യോങ്ഗുമായി മനോഹരമായ കൂട്ടുകെട്ടാണ് ഡച്ച് മധ്യനിരയിൽ നിർമ്മിച്ചിരിക്കുന്നത്. അവരുടെ നേത്രത്തിൽ ഏറ്റവും മികച്ച ആക്രമണ ഫുട്ബോൾ ആണ് നെതർലൻഡ്സ് ഒരുക്കുന്നത്.
ഹോളണ്ടിന് വേണ്ടി കളിച്ച കഴിഞ്ഞ 28 മത്സരങ്ങളിൽ 23 ഗോൾ കോണ്ട്രിബൂഷൻ അദ്ദേഹത്തിന് ഉണ്ട്. ഗ്രൂപ്പ് മത്സരത്തിൽ മാത്രം 3 ഗോളുകൾ നേടിയിരിക്കുന്നു. ക്രീയേറ്റീവ് മിഡ്ഫീൽഡറായും ബോക്സ് ടു ബോക്സ് മിഡ്ഫീൽഡറായും അദ്ദേഹം ഗ്രൗണ്ടിൽ നിറഞ്ഞു കളിക്കുന്നു. നിർണായക സമയങ്ങളിൽ വലചലിപ്പിക്കാനുള്ള കഴിവും അദ്ദേഹത്തെ കൂടുതൽ അപകടകാരി ആക്കുന്നു.
ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും നേടിയത് കൊണ്ട് കിട്ടിയ പരിചയ സമ്പത്ത് അയാളെ ഒരു മികച്ച നായകനാക്കുന്നു. ഇത്രയധികം ആത്മവിശ്വാസമുള്ള ഒരു പ്രതിഭ നായകനായാത് ഹോളണ്ടിന് ഒത്തിരി ഗുണം ചെയ്യും. പ്രത്യേകിച്ച് യുവ താരങ്ങൾ അനവധിയുള്ളത് കൊണ്ട്. ഇദ്ദേഹത്തിന്റെ കീഴിൽ അവർ സെമി ഫൈനൽ ബെർത്ത് എങ്കിലും കുറഞ്ഞത് അർഹിക്കുന്നു.