ചരിത്രം കുറിച്ച് ഓസ്ട്രിയ; ആദ്യമായായി യൂറോ പ്രീ ക്വാർട്ടറിൽ
ഉക്രൈനിനെ എതിരല്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഓസ്ട്രിയ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് സി യിൽ 6 പോയിന്റുമായി അവർ രണ്ടാമത് ഫിനിഷ് ചെയ്തു. മൂന്ന് മത്സരങ്ങളും വിജയിച്ച നെതർലൻഡ്സ് ആണ് ഗ്രൂപ്പ് ചാമ്പ്യന്മാർ.
ആദ്യ പകുതിയിൽ [21′] ഡേവിഡ് ആലബ എടുത്ത കോർണർ കിക്ക്, ക്രിസ്റ്റോഫ് ബൗഗ്മാർട്ണർ ഗോൾ ആക്കിയപ്പോൾ ഓസ്ട്രിയ എന്ന കുഞ്ഞു രാജ്യം ചരിത്രത്തിലേക്ക് നടന്നു നീങ്ങുക ആയിരുന്നു. അതിന് ശേഷവും മാർസെൽ സാബിറ്സർ നയിച്ച ഓസ്ട്രിയൻ ആക്രമണനിര ഉക്രയിനിനു തലവേദന ശ്രിഷ്ട്ടിച്ചു കൊണ്ടേ ഇരുന്നു. യാർമലങ്കോയും യാറംചാക്കും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഡേവിഡ് ആലബ നയിച്ച ഓസ്ട്രിയൻ ഡിഫെൻസ് അവസരത്തിന് ഒത്തു ഉണർന്നു.
മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ടു പരാജയവും 3 പോയിന്റുമുള്ള ഉക്രൈനിന്റെ നില പരുങ്ങലിലുമായി.