അടിമുടി മാറാൻ ബാർസ…!!
ബർസിലോനയുടെ സാമ്പത്തിക സ്ഥിതി താൻ കരുതിയത്തിനെക്കാൾ മോശമാണെന്ന് ക്ലബ്ബിൻ്റെ പ്രസിഡൻ്റായ യോൻ ലപോർട്ട. ജോസഫ് മരിയ ബർത്തമോവിന് പകരം മാർച്ചിൽ ക്ലബ്ബിൻ്റെ പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുത്ത ലപോർട്ട അടുത്ത സീസണിന് മുന്നോടിയായി മൂന്നോ നാലോ സൈനിംഗ് കൂടി നടത്തുമെന്ന് ബർസിലോണ വെക്തമാക്കി. സാമ്പത്തിക പ്രതി സന്ധിയിലും പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള ബാർസയുടെ നീക്കംനിലവിലുള്ള പല പ്രമുഖ താരങ്ങളുടെയും പുറത്ത് പോകലിൻെറ കൂടി സൂചനയാണ്.
കാലഹരണപെട്ട വേതന വെവസ്ഥയുള്ള ഒരു സ്‌ക്വാടിനെയാണ് ഞങൾ കണ്ടെത്തിയത്. അതിൽ മാറ്റം വരുത്തേണ്ടതുണ്ട്. നിലവിലുള്ള കരാറുകൾ മാറ്റിയെഴുതുകയോ പുനസംഘടിപ്പിക്കുകയോ ചെയ്യും.
നിലവിൽ അഗ്യൂറോ , എറിക് ഗാർസിയ, ഏമേഴ്‌സൺ, ഡിപേയ് എന്നി താരങ്ങളുടെ സൈനിങ്ങ് പൂർത്തിയാക്കിയ ബർസിലോണയിലെയ്ക്ക് മൂന്നോ നാലോ കളിക്കാർ കൂടി എത്തുമെന്ന് ലപോർട പറഞ്ഞു. മെസ്സി ക്ലബ്ബിൽ തുടരുമെന്നും, താരവുമായി ദിവസവും ബന്ധപ്പെഡറുണ്ടെന്നും ലപോർട്ട വേക്തമാക്കി.