നാലാം ദിനം സെഷന്‍ ഒന്ന് മുടക്കി രസംകൊല്ലി മഴ
ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ അനുസരിച്ച്,ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നാലാം ദിവസം ഒരു പന്ത് പോലും എറിയാതെ ഇരുവരും സെഷന്‍ 1 ഇന് പിരിഞ്ഞു.ഫൈനലിൽ കളിയുടെ ആദ്യ മൂന്ന് ദിവസവും മഴ സ്ഥിരമായി മത്സരത്തിനു ഭീഷണി മുഴക്കിയിരുന്നു.
മൂന്നാം ദിനത്തില്‍ കളി പിരിയുമ്പോള്‍ ന്യൂസ്ലാന്‍ഡ് രണ്ടു വിക്കറ്റ് നഷ്ട്ടത്തില്‍ 101 റണസ് എടുത്തിരുന്നു.ഇന്ത്യയുടെ 217 റണസ് എന്ന സ്കോറിനെ പിന്തുടരുന്ന കിവികള്‍ ഇതുവരെ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും മികച്ച പ്രകടനം ആണ് കാഴ്ച്ചവച്ചത്.അര്‍ദ്ധ സെഞ്ച്വറി നേടിയ ഡേവോണ്‍ കോന്‍വേ ആണ് ന്യൂസ്ലാണ്ട് നിരയില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചത്.റോസ് ടൈലര്‍,കെയിന്‍ വില്യംസന്‍ എന്നിവര്‍ ആണ് ക്രീസില്‍ ഉള്ളത്.അശ്വിന്‍,ഇഷാന്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീധം നേടി.