സെമെടോ ഇനി പോർച്ചുഗൽ കുപ്പായം അണിയരുത്; സാഞ്ചേസ് ആദ്യ പതിനൊന്നിൽ സ്ഥാനം അർഹിക്കുന്നു
ജർമ്മനി തങ്ങളുടെ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ച്ച വെച്ചു എന്ന അഭിപ്രായക്കാരനല്ല ഞാൻ. പക്ഷെ പോർച്ചുഗൽ മാനേജർ ഈ തോൽവിയിൽ നിന്ന് അനവധി കാര്യങ്ങൾ പഠിക്കാൻ ഉണ്ടെന്നാണ് തോന്നുന്നത്. പ്രിത്യേകിച്ചു ലോക ചാമ്പ്യന്മാർ ആയ ഫ്രാൻസിനെ അടുത്ത കളിയിൽ നേരിടാൻ ഇരിക്കുമ്പോൾ.
ഒന്നാമതായോ നെൽസൺ സെമെടോ ഇനി ആ ടീമിൽ ഒരു സ്ഥാനം അർഹിക്കുന്നില്ല. മൂന്ന് ഗോളുകളും ജർമനിയുടെ ലെഫ്റ്റ് വിങ് ബാക്കായ ഗോസെൻസിന്റെ പ്രകടനം മൂലമാണ്. സെമെഡോയുടെ എല്ലാ പോരായ്മകളും അദ്ദേഹം വിജയകരമായി തുറന്ന് കാട്ടുക ഉണ്ടായി. ഗോസെൻസിന് ഇത് സാധിക്കുമെങ്കിൽ എംബാപ്പയുടെ കാര്യം പറയേണ്ടതില്ലല്ലോ. ക്യാൻസെലോക്ക് പരിക്ക് പറ്റിയത് കാരണം നാച്ചുറൽ വിങ് ബാക്ക് ഇനി വേറെ ഇല്ല. എന്നാലും ഫൊന്റെ, ഡാലോട് എന്നിവരെ പരീക്ഷിക്കുന്നതായിരിക്കും ബുദ്ധി.
രണ്ടാമതായി പോർച്ചുഗീസ് മധ്യനിര അഴിച്ചു പണിയണം. രണ്ടു ഡിഫെൻസിവ് മിഡ്ഫീൽഡർസ് കളിക്കുന്നത് ബ്രൂണോ ഫെർണാണ്ടസിന് അധിക ചുമലത ആകുന്നു. മാത്രമല്ല പെരേര – കാർവാലോ എന്നിവരേക്കാൾ മികച്ച താരങ്ങൾ അവർക്കുണ്ട്. ഒരു തരത്തിലുള്ള സപ്പോർട്ടും അവർ സെമെഡോക്ക് കൊടുത്തില്ല എന്നുള്ളതും വസ്തുത. മോട്ടീഞ്ഞോ – റൂബൻ നെവേസ് എന്നിവരാകും വേഗതയേറിയ വിങ്ങേർസിനെതിരെ കൂടുതൽ പ്രയോജനകരം.
മൂന്നാമതായി റെനട്ടോ സാഞ്ചേസ് ആദ്യ പതിനൊന്നിൽ സ്ഥാനം അർഹിക്കുന്നു. അസാധ്യ പ്രകടനമാണ് അദ്ദേഹം രണ്ടാം പകുതിയിൽ കാഴ്ച്ച വെച്ചത്. അദ്ദേഹം തുടക്കം മുതലേ ഉണ്ടെങ്കിൽ ബ്രൂണോയെ അഴിച്ചു വിടാൻ പോർച്ചുഗലിന് സാധിക്കും. പക്ഷെ സാഞ്ചേസ് വരേണ്ടത് ബെർണാഡോ സിൽവക്ക് പകരമല്ല. പെരേര – കാർവാലോ എന്നിവരിൽ ഒരാൾക്ക് പകരമാണ്..
Germany was not in beast mode..but Portugal was in a worst mode






































