റൊണാൾഡോയുടെ മുന്നിൽ ഗോസന് ഇനി തല ഉയർത്തി അഭിമാനത്തോടെ നടക്കാം..
ജർമനിയുടെ അറ്റലാൻറ്റ താരം റോബിൻ ഗോസൻ ഒരു നാണക്കേടിന്റെ കഥ പറഞ്ഞിരുന്നു. യുവക്കെതിരായുള്ള മത്സരത്തിന് ശേഷം താൻ റൊണാൾഡോയുടെ ഷർട്ട് ചോദിച്ചിരുന്നെന്നും എന്നാൽ അദ്ദേഹം മുഖത്തു പോലും നോക്കാൻ കൂട്ടാക്കാതെ നടന്നു പോയെന്നും ആണ് കഥ. താൻ ചെറുതായി പോയ നിമിഷമെന്നാണ് താരം ആ സംഭവത്തെ പറ്റി വിശേഷിപ്പിച്ചത്. എന്നാൽ ഇന്ന് അതെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമിനെ നാണം കെടുത്തി ഗോസൻ തല ഉയർത്തി നിൽക്കുന്നു.
ജർമ്മനി പോർചുഗലിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് മത്സരത്തിൽ ഗോസൻ ആയിരുന്നു താരം. രണ്ടു അസിസ്റ്റും ഒരു ഗോളുമാണ് താരം സ്വന്തം പേരിൽ കൂട്ടി ചേർത്തത്. നെൽസൺ സമെഡോയ്ക്ക് മറക്കാൻ ആഗ്രഹിക്കുന്ന ഒരു രാത്രിയും താരം സമ്മാനിച്ചു. തന്റെ പ്രകടനം കൊണ്ട് റൊണാൾഡോയുടെ പോർച്ചുഗലിന്റെ പ്രീ ക്വാർട്ടർ സാധ്യത തന്നെ ഗോസൻ ഇല്ലാണ്ടാക്കിയിരിക്കുന്നു. ഇനി അദ്ദേഹത്തിന് തല ഉയർത്തി നടക്കാം. വേണമെങ്കിൽ റൊണാൾഡോ തിരിച്ചു ഷർട്ട് ചോദിക്കട്ടെ…അതല്ലേ ഹീറോയിസം…ഏതായാലും റൊണാൾഡോ ഇനി ശരിക്കും വെള്ളം കുടിക്കും.