ടോപ് ക്വാളിറ്റി ടെസ്റ്റ് മാച്ച് ബൗളിംഗ്
24 മെയിഡൻ ഓവറുകളാണ് നാലു പേസർമാരും ഒരു മീഡിയം പേസറും അടങ്ങിയ ന്യുസിലാന്റ് ബൗളിംഗ് ലൈനപ്പിൽ നിന്ന് വരുന്നത്.. ലൂസ് ബോളുകൾ നൽകാതെ കൃത്യമായ ലൈൻ ആൻഡ് ലെങ്ത് പാലിച്ചു കൊണ്ട് അവരഴിച്ചു വിട്ട പേസ് ആക്രമണത്തെ തങ്ങളുടെ ബാറ്റിംഗ് ലൈനപ്പിനെ അനായാസം തകർക്കാൻ അനുവദിക്കാതെ 2 ടോപ് ക്ലാസ് ബാറ്റ്‌സ്മാന്മാർ ചെറുത്തു നിൽക്കുന്ന കാഴ്ചയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളി നടന്ന ആദ്യദിവസത്തെ ഹൈലൈറ്റ്.സ്വിങ്ങ് നിലക്കാത്ത ഡ്യുക്ക് ബോളുകളെ, മൂടിക്കെട്ടിയ ഇംഗ്ളീഷ് സാഹചര്യങ്ങളിൽ ഇടയ്ക്കിടെയുള്ള തടസ്സങ്ങളിൽ ഏകാഗ്രത നഷ്ടപ്പെടാതെ നോക്കിക്കൊണ്ട്, മനോഹരമായി നേരിട്ട രഹാനെയും കോഹ്ലിയും പ്രശംസയർഹിക്കുന്നു.
ഒരു ഫ്ലൂവന്റ് സ്ട്രോക്ക് പ്ലെയറായ വിരാട് കോഹ്ലി അപാരമായ ഏകാഗ്രതയോടെ പ്രഷർ അബ്സോർബ് ചെയ്യുന്ന കാഴ്ച യുവ ബാറ്റ്സ്മാൻമാർക്കൊരു സ്റ്റഡി ക്‌ളാസാണ്. പന്ത് പരമാവധി ലേറ്റ് ആയി കളിച്ചു കൊണ്ട് തന്നിലെ അഗ്രസ്സീവ് സ്‌ട്രോക് പ്ളേയറെ അടക്കി നിർത്തിയ കോഹ്ലിയുടെ ബാക്ക് ഫുട്ട് ടെക്നിക്ക് ഗെയിമിന്റെ നിയന്ത്രണമെറ്റെടുത്ത ദിവസം. സിംപ്ലി സൂപ്പർബ്..മഴയെന്ന രസംകൊല്ലി ഇല്ലായിരുന്നെങ്കിൽ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് അർഹിച്ച ഫൈനൽ…