Editorial European Football Foot Ball Top News

ചെൽസിയുടെ ഭാവി ഭദ്രമാണ് !!

June 19, 2021

ചെൽസിയുടെ ഭാവി ഭദ്രമാണ് !!

ഇന്നലത്തെ മത്സരത്തിൽ ശ്രദ്ധയാകർഷിച്ച ഒരു ഫോട്ടോ ആണ് ഇത്. ചെൽസിയുടെ യൂത്ത് അക്കാദമയിൽ നിന്ന് വളർന്ന് വന്ന രണ്ടു താരങ്ങൾ. ഒരാൾ [മേസൺ മൌണ്ട്] ഇംഗ്ലണ്ട് നിരയിലെ ഏറ്റവും മികച്ച താരമാണ്. മറ്റൊരാൾ [ബില്ലി ഗിൽമോർ] മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയ താരവും. താരനിബിഢമായ ഇംഗ്ലീഷ് ആക്രമണനിരയെ വിജയകരമായി തടഞ്ഞു നിറുത്തിയ ഹോൾഡിങ് മിഡ്‌ഫീൽഡർ ആണ് ഗിൽമോർ. സ്കോട്ലൻഡിന്റെ കാന്റെ എന്ന വിളിപ്പേരാണ് അദ്ദേഹത്തിന് സ്വന്തമായത്.

ഇരുവരും ചെറുപ്പക്കാർ – മൗണ്ടിനു പ്രായം 22. ഗിൽമോറിന് ആകട്ടെ 20 ഉം. ഒരാൾ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്രീയേറ്റീവ് മിഡ്‌ഫീൽഡർ. മറ്റൊരാൾ ലോകം അറിയാൻ പോകുന്ന ഹോൾഡിങ് മിഡ്‌ഫീൽഡർ. അതെ, ചെൽസിയുടെ ഭാവി ഇവരിൽ സുരക്ഷിതം.

Leave a comment