ചരിത്രത്തിലേക്ക് കോഹ്‌ലിയും കൂട്ടരും ഒരു പിടി അകലെ…
ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ നാളെ ലോക ടെക്സ്റ്റ് ചാമ്പ്യൻഷിപിന് നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ സതാംപ്ഡനിലെ റോസ് ബോൾ സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത് ചരിത്ര മുഹൂർത്തത്തിനാണ്. ഏകദിന, T20, ക്രിക്കറ്റ് ലോക കപ്പുകളുടെ മാതൃകയിൽ ലോക ടെക്സ്റ്റ് ക്രിക്കറ്റിലെ ചാമ്പ്യനെ കണ്ടെത്താൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ആവിഷ്കരിച്ച പദ്ധതിയാണ് 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കലാശ പോരാട്ടത്തിൽ എത്തി നിൽക്കുന്നത്.
ഐസിസി റാങ്കിങ്ങിലെ ആദ്യ 2 സ്ഥാനക്കാർ തമ്മിൽ ആണ് ചാമ്പ്യൻഷിപ്പിൽ ഏറ്റുമുട്ടുന്നത്. കെയിൻ വില്യംസനും വിരാട് കോഹ്‌ലിയും ആണ് നേർക്ക് നേർ, നായകൻ എന്ന നിലയിൽ കോഹ്‌ലിയുടെ കീഴിൽ ഒരു പ്രധാന കിരീടം പോലും നേടാൻ ടീം ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. 2019 ലെ ഏകദിന ലോക കപ്പിൽ കിരീടം കപ്പിനും ചുണ്ടിനും ഇടയിലാണ് വില്യംസനും കൂട്ടർക്കും നഷ്ടപ്പെട്ടത്.
ലോക ടെക്സ്റ്റ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളാകുന്നവർക്ക് 11.72 കോടി രൂപയാണ് സമ്മാന തുക, റണ്ണർറപ്പന് 5.86 കോടി രൂപയും. ഇന്ത്യൻ സമയം 3 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.






































