Editorial European Football Foot Ball Top News

ഉയർന്ന ചിന്താഗതി; നല്ല മൂഞ്ചിയ ജീവിതം

May 30, 2021

ഉയർന്ന ചിന്താഗതി; നല്ല മൂഞ്ചിയ ജീവിതം

ഈ പരാജയത്തിന്റെ സമ്പൂർണ ഉത്തരവാദിത്വം ഗാർഡിയോള തന്നെ ഏറ്റെടുക്കണം. ചാമ്പ്യൻസ് ലീഗ് ഫൈനൽ പോലുള്ള അവസരത്തിലല്ല ടാക്ടിക്കൽ ബ്രില്ലിയൻസിന്റെ പേരിൽ കാര്യങ്ങൾ കുഴപ്പമാക്കേണ്ടത്. കൂടുതൽ ചിന്തിക്കാണ്ടിരിക്കുക എന്നത് തന്നെയാണ് പലപ്പോഴും വിജയത്തിന് കാരണമായി മാറുന്നത്.

ഒന്നാമതായി, ഒരു തികഞ്ഞ സ്‌ട്രൈക്കർ ഇല്ലാതെ നിങ്ങൾക്ക് ടൂർണമെന്റുകൾ വിജയിക്കാൻ സാധിക്കില്ല. മധ്യനിരക്കാരെ വളരെ മനോഹരമായി ഉപയോഗിച്ച് നിങ്ങൾക്ക് ലീഗ് അടിക്കാൻ സാധിച്ചേക്കും..but tournaments are a different ball game.. അത് ഇല്ലാഞ്ഞിട്ടാണെങ്കിൽ പോട്ടെന്ന് വെക്കാം. ബോക്സിനുള്ളിൽ കയറിയാൽ കുറുക്കനേക്കാൾ കൂർമതയുള്ള അഗ്വേറോയെ ബെഞ്ചിൽ ഇരുത്തിയാൽ പിന്നെ എന്നാ പറയാനാ..ഇറക്കി കേട്ടോ..പക്ഷെ അത് ഗബ്രിയേൽ ജെസുസിനെ ഇറക്കിയിട്ടും കാര്യമില്ല എന്ന് മനസിലാക്കി അവസാന കച്ചിത്തുരുമ്പ് കണക്ക്. അപ്പോളേക്കും മത്സരം സിറ്റിയുടെ കയ്യിൽ നിന്ന് അകന്നിരുന്നു. റോബർട്ട് ലെവൻഡോസ്‌കി, കരിം ബേനസീമ, അഗ്വേറൊ പോലുള്ള സ്‌ട്രൈക്കർമാരെ ക്ലബ്ബുകൾ വെച്ച് പുലർത്തുന്നത് രസത്തിനല്ല. ആരോട് പറയാൻ…

ഫെർണാഡിഞ്ഞോയെക്കൽ മികച്ച ഒരു താരമൊന്നും സിറ്റിയിൽ ഇപ്പോൾ ഇല്ല. 36 ആം വയസ്സിലും ലോകോത്തര കളിക്കാരെ ചുമ്മാ ബുള്ളി ചെയ്യുന്ന അങ്ങേരെ ഒക്കെ, ജോർജിൻജോയും കാന്റെയും നിറഞ്ഞാടുന്ന ചെൽസിക്കെതിരെ ബെഞ്ചിൽ ഇരുത്തുക. ഒരു ഹോൾഡിങ് മിഡ്‌ഫീൽഡർ പോലും ഇല്ലാതെ, ആക്രമണ ഫുട്ബോളിനെ മാത്രം ആശ്രയിച്ചു ഒരു ഫൈനൽ കളിക്കുക. ഇത്രയധികം ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു…ഫെർണാഡിഞ്ഞോയെ പിന്നീട് ഇറക്കി കേട്ടോ..പക്ഷെ അപ്പോളേക്കും മത്സരത്തിന്റെ മാനസിക സമ്മർദ്ദം ചെൽസിക്ക് അനുകൂലമായിരുന്നു. ഫെർണാഡിഞ്ഞോ വന്നതിന് ശേഷമാണ് സിറ്റിയുടെ ആക്രമണനിരക്ക് ഒന്ന് ജീവൻ വെച്ചത്.

പിന്നെ എടുത്തു പറയേണ്ട ടാക്ടിക്കൽ ബ്രില്ലിയൻസ് ആയിരുന്നു സ്റ്റെർലിംഗിനെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തിയത്. തന്റെ കരിയറിന്റെ ഏറ്റവും മോശം അവസ്ഥയിൽ കൂടി പോകുന്ന ഒരു താരത്തെ, അതും ഈ ട്രാൻസ്ഫർ ജാലകത്തിൽ ഗാർഡിയോള തന്നെ വിറ്റ് കാശാക്കാനിരിക്കുന്ന അദ്ദേഹത്തെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തിയതിന്റെ യുക്തി എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല..ഇനി അതിലും വലിയ തമാശ പിന്നീട് ഉണ്ടായി…ഡി ബ്രൂയ്‌ന പരിക്ക് പറ്റി പുറത്തു പോയപ്പോൾ, ക്യാപ്റ്റൻ ബാൻഡ് അണിയാനും ടീമിൽ സ്റ്റെർലിങ് മാത്രം..എന്നിട്ട് നിമിഷങ്ങൾക്കകം സ്റ്റെർലിംഗിനെ സുബ്സ്ടിട്യൂറ്റ് ചെയ്യുകയും ചെയ്തു.

സിറ്റിയുടെ കളിക്കാർ ഈ കിരീടം അർഹിച്ചിരുന്നു. പ്രത്യേകിച്ചും അഗ്വേറൊ, ഫെർണാഡിഞ്ഞോ പോലത്തെ വെറ്ററൻസ്. ഒരു ഐതിഹാസിക വിടവാങ്ങൽ ആണ് ചാണക്യ ബുദ്ധിയിൽ പൊലിഞ്ഞത്.

Leave a comment