ഇവാൻ ടോണി – ചാമ്പ്യൻഷിപ്പിലെ തീപ്പൊരി ഇനി പ്രീമിയർ ലീഗിലും
നീണ്ട 73 വർഷത്തെ കാത്തിരിപ്പാണ് ബ്രെന്റ്ഫോഡ് ഇന്നലെ അവസാനിപ്പിച്ചത്. 1899 സ്ഥാപിതമായ ക്ലബ് അവസാനമായി ഫസ്റ്റ് ഡിവിഷൻ ഫുട്ബോൾ കളിച്ചത് 1946 – 47 സീസണിലാണ്. അതായത് പ്രീമിയർ ലീഗ് എന്ന സമ്പ്രദായം നിലവിൽ വരുന്നതിനും മുമ്പ്. ഈ നേട്ടത്തിൽ നിർണായക പങ്കു വഹിച്ചത് 25 വയസ്സുള്ള ഇംഗ്ലീഷ് സ്ട്രൈക്കർ ഇവാൻ ടോണി ആണ്.
അവിസ്മരണീയമായ ഒരു സീസണാണ് ടോണിക്ക് കഴിഞ്ഞ പോയത്. ടീമിനെ ചരിത്ര നേട്ടത്തിൽ എത്തിച്ച പാതയിൽ ടോണി നേടിയത് 33 ഗോളും 10 അസിസ്റ്റും. അതിന് ടോണിക്ക് വേണ്ടി വന്നത് വെറും 48 മത്സരങ്ങളും. നിർണായകമായ പ്ലേയ് ഓഫ് മത്സരത്തിലും ഗോൾ നേടി ക്ലബ്ബിന്റെ ഒരു ഇതിഹാസമായി അദ്ദേഹം മാറുകയുണ്ടായി. ഇതേ ഫോം അടുത്ത സീസണിൽ പ്രീമിയർ ലീഗിലും കാഴ്ച്ച വെക്കാൻ ടോണിക്ക് സാധിക്കുമോ?