ഐതിഹാസിക വിടവാങ്ങലിന് ഒരുങ്ങി അഗ്വേറോയും ഫെർണാഡിഞ്ഞോയും
മാഞ്ചസ്റ്റർ സിറ്റി എന്ന ക്ലബ് എക്കാലവും കടപ്പെടാൻ പോകുന്ന രണ്ടു പ്രതിഭകൾ ഇന്ന് ക്ലബ്ബിനോട് വിട പറയും. സിറ്റിയുടെ വിശ്വവിഖ്യാതമായ ആക്രമ നിരയുടെ മുഖമായി വർഷങ്ങൾ നിന്ന അഗ്വേറോയും സിറ്റി മധ്യനിരയുടെ നേടും തൂണായ ഫെർണാഡിഞ്ഞോയും. അഗ്വേറോക്ക് മുന്നിൽ കരിയർ ഇനിയും കിടക്കുന്നെങ്കിലും ഫെർണാഡിഞ്ഞോ തന്റെ ബൂട്ട് തന്നെ അഴിച്ചു വെക്കാൻ പോകുന്ന രാത്രി ആണ് ഇന്ന്.
തങ്ങളുടെ ആദ്യ പ്രീമിയർ ലീഗ് കിരീടം ഏറ്റവും നാടകിയമായി നേടാൻ സഹായിച്ച അഗ്വേറൊ, സിറ്റിയുടെ ആദ്യ യഥാർത്ഥ ഇതിഹാസം എന്നാണ് അറിയപ്പെടുന്നത്. സാക്ഷാൽ തിയറി ഒൻറിയെക്കാൾ ലീഗ് ഗോളുകളും, ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റൂണിയുടെ റെക്കോഡും, 32 വയസ്സിനുള്ളിൽ മറികടന്ന കളിക്കുന്ന ഇതിഹാസമാണ് അഗ്വേറൊ.
2013 ൽ ക്ലബ്ബിൽ വന്നതിന് ശേഷം ക്ലബ്ബിന്റെ നേടും തൂണാണ് ഫെർണാഡിഞ്ഞോ. ബ്രസീലിയൻ നാഷണൽ ടീമിൽ കസെമിറോയുടെ നിഴലിൽ ഒതുങ്ങിയെങ്കിലും സിറ്റിയിൽ ഇതിഹാസമായി അദ്ദേഹം മാറുക ഉണ്ടായി. സിറ്റിയിൽ അരങ്ങേറ്റം കുറിച്ച നാൾ മുതൽ, ഏറ്റവും കൂടുതൽ പ്രീമിയർ ലീഗ് മത്സരങ്ങൾ ജയിച്ച (171 of his 245 games) ഏറ്റവും കൂടുതൽ പാസുകൾ (13,896) നടത്തിയ ഒരേ ഒരു താരം ഫെർണാഡിഞ്ഞോ ആണ്. കഴിഞ്ഞ സെമിയിൽ, പി.എസ് ജി യെ തോൽപിച്ച മത്സരത്തിൽ, നെയ്മറെ പോലുള്ള എതിരാളികളെ 35 ആം വയസ്സിൽ ഗ്രൗണ്ടിൽ ഇദ്ദേഹം നിശബ്ദമാക്കിയത് കണ്ടാൽ കോരിത്തരിച്ചു പോകും.
രണ്ടു പേർക്കും ഒരേ ഒരു കുറവ് മാത്രമേ സിറ്റിയുമായുള്ള കരിയറിൽ ഒള്ളു. അത് ഒരു ചാമ്പ്യൻസ് ലീഗ് കിരീടം ആണ്. ചാമ്പ്യൻസ് ലീഗ് നേടിയിട്ടേ താൻ ക്ലബ് വിടുകയുള്ളു എന്ന അഗ്വേറോയുടെ പ്രതിജ്ഞ പൂർത്തീകരിക്കുമോ എന്നാണ് ഫുട്ബോൾ ലോകം കാത്തിരുന്ന് കാണുന്നത്.