ചെൽസിക്ക് ആശ്വസം; കാന്റെയും മെൻഡിയും പരിക്കിൽ നിന്ന് മോചിതരാകുന്നു.
നാളെ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിനായി ചെൽസി ടീം പോർച്ചുഗലിൽ എത്തി. ചെൽസി ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് വിമാനത്തിൽ മധ്യനിര താരം എൻ ഗോളോ കാന്റെയും ഗോളി എഡ്‌വാർഡ് മെൻഡിയും ഉണ്ടായിരുന്നു. തുടയിലെ പേശിവലിവ് കാരണം കാന്റെ ലെസ്റ്ററിനെതിരിയുള്ള മത്സരത്തിൽ പുറത്ത് പോയിരുന്നു. അവസാന ലീഗ് മത്സരത്തിൽ വാരിയെല്ലിന് ഏറ്റ ഇടി മൂലം മെൻഡിയും പുറത്തു പോയിരുന്നു.
സീസണിലെ ഏറ്റവും നിർണായകമായ മത്സരത്തിൽ ഇരുവരുടെയും മടങ്ങി വരവ് ചെൽസി ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഇരുവരും ഫൈനൽ കളിക്കാനുള്ള സാധ്യത ഉണ്ടന്ന് മാനേജർ ട്യുഷെലും റിപ്പോർട്ട് ചെയ്തു. ടീമിന്റെ എൻജിൻ എന്ന് വിളിപ്പേരുള്ള കാന്റയുടെ ഫിറ്റ്നസ് ചെൽസിയുടെ വിജയ സാധ്യതകൾക്ക് നിർണായകമാണ്.






































