ഇംഗ്ലണ്ട് ടൂര്‍ കഠിനം,എന്നാല്‍ ഇന്ത്യന്‍ ടീം എന്തിനും തയ്യാര്‍ എന്ന് ഭരത് അരുണ്‍
ഇംഗ്ലണ്ട് ടൂര്‍ വളരെ കഠിനം ആയിരിക്കും എന്നും എന്നാല്‍ ആ സാഹചര്യം കൈക്കാര്യം ചെയ്യാന്‍ തങ്ങള്‍ക്ക് കഴിയും എന്നും ഇന്ത്യന്‍ ബോളിംഗ് കോച്ച് ഭരത് അരുണ്‍.ഓസ്ട്രേലിയന്‍ പര്യടനം അതുപോലെ നാട്ടിലെ ഇംഗ്ലണ്ടിനെതിരെ യും മികച്ച പ്രകടനം കാഴ്ച്ചവച്ച ഈ ടീമിനെ ഇപ്പോള്‍ ആരും ചെറുതായി കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
“നിലവില്‍ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായ ഇന്ത്യ സ്ഥിരത പുലര്‍ത്തുന്നുണ്ട്.വെല്ലുവിളി ഏറ്റെടുക്കാൻ ടീം എല്ലാ വിധത്തിലും തയ്യാറാണ്.”ഭരത് അരുണ്‍ NDTV യോട് പറഞ്ഞു. ജൂണ്‍ പതിനെട്ടിന് തുടങ്ങാന്‍ പോകുന്ന ന്യൂസ്ലാന്റിനെതിരെയുള്ള വേള്‍ഡ് കപ്പ് ഫൈനല്‍ കഴിഞ്ഞാല്‍ ഉടനെ ഓഗസ്റ്റില്‍ ആണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം നടക്കാന്‍ പോകുന്നത്.






































