ഐപിഎൽ 2021 നീട്ടിവെക്കൽ മൂലം ബിസിസിഐ 2000 കോടിയിലധികം നഷ്ടം വരുത്തിയതായി റിപ്പോർട്ട്
കോവിഡ് മൂലം IPL ടൂർണമെന്റ് നീട്ടിവെച്ചാൽ പ്രക്ഷേപണത്തിനും സ്പോൺസർഷിപ്പ് പണത്തിനും 2000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ബിസിസിഐയുടെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ അഹമ്മദാബാദിൽ നിന്നും ന്യൂഡൽഹിയിൽ നിന്നും കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫുകൾക്കുമിടയിൽ ഒന്നിലധികം കോവിഡ് -19 കേസുകൾ പുറത്തുവന്നതിനെത്തുടർന്ന് ബിസിസിഐ ഐപിഎൽ മാറ്റിവയ്ക്കാൻ നിർബന്ധിതരായി.
“2000 മുതൽ 2500 കോടി രൂപ വരെ ഞങ്ങൾക്ക് നഷ്ടമുണ്ടാകും. 2200 കോടി രൂപയുടെ കൃത്യമായ കണക്കുകൂട്ടലിന് അടുത്തായിരിക്കുമെന്ന് ഞാൻ കണക്ക് കൂട്ടുന്നു.”പേര് വിവരം പുറത്തു പറയാന്‍ താല്പാര്യമില്ലാത്ത ബിസിസിഐയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.ടൂർണമെന്റിന്റെ പ്രക്ഷേപണ അവകാശത്തിനായി സ്റ്റാർ സ്പോർട്സിൽ നിന്ന് ലഭിക്കുന്ന പണമാണ് ബിസിസിഐയുടെ ഏറ്റവും വലിയ പണത്തിനുള്ള ഉറവിടം. 16,347 കോടി രൂപയുടെ അഞ്ച് വർഷത്തെ കരാർ സ്റ്റാറിനുണ്ട്, അതായത് പ്രതിവർഷം 3269.4 കോടി രൂപ.






































