IPL 2021 : ഭീകരനാണവൻ; കൊടും ഭീകരൻ
ഓസ്ട്രേലിയൻ സീരീസിന് ശേഷം നമ്മൾ വീക്ഷിക്കുന്നത് മറ്റൊരു ലെവലിലേക്ക് ഉയരുന്ന സിറാജിനെയാണ് .കഴിഞ്ഞ നാല് കളികളിലും അപരാജിതരായി സഞ്ചരിക്കുന്ന ബാംഗ്ലൂരിന്റെ ബോളിങിലെ കുന്തമുന .ഒരുകാലത്തു അലക്ഷ്യമായ ബോളുകളിലൂടെ അടി വാങ്ങി കൂട്ടിയവൻ ഈ സീസണിൽ പവർ പ്ലെയിലും ഡെത് ഓവറുകളിലും അവർക്ക് ഏറ്റവും ആശ്രയിക്കാവുന്ന മുഖമായി മാറുന്ന ആ കാഴ്ച്ച ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും മനം കവരുന്നതാണ് …
ഇതിൽ എടുത്ത് പറയേണ്ടിയത് അദ്ദേഹം എറിഞ്ഞ ഡോട്ട് ബോളുകളാണ്. കഴിഞ്ഞ മത്സരത്തിൽ മാത്രം 16 ഡോട്ട് ബോളുകൾ [4 over] എറിഞ്ഞ സിറാജ്, സീസണിൽ ഇത് വരെ 54 ഡോട്ട് ബോളുകൾ [4 മത്സരങ്ങൾ,90 balls] എറിഞ്ഞു കഴിഞ്ഞിരിക്കുന്നു. റണ്ണുകൾ പേമാരിയായി പെയ്യുന്ന ടി 20 യിൽ ഈ കണക്ക് അതിശയിപ്പിക്കുന്നു.
പലപ്പോഴും റസ്സലിനാൽ തല്ലി തകർക്കപ്പെട്ട ഓർമ്മകൾ സമ്മാനിക്കുന്ന ദുസ്വപ്നങ്ങൾ കാറ്റിൽ പറത്തി കൊണ്ട് റസ്സലിനെ ക്രീസിൽ നിർത്തി തുടർച്ചയായി വർഷിച്ച ആ വൈഡ് യോർക്കറുകൾ, ഡേവിഡ് മില്ലറെ പുറത്താക്കിയ യോർക്കർ, എല്ലാം ഒരു താക്കിത് തെന്നെയാണ് .ഇത് പഴയ സിറാജെല്ല എന്ന താക്കീത് ..