ഋതുരാജ് ഗെയ്ക്‌വാദ് – ബാറ്റിങ്ങിലെ കാല്പനികത
എന്നും ഹൃദയത്തിലേറ്റിയതൊക്കെ ക്ലാസിക്കൽ ബാറ്റിങ്ങിന്റെ സൗന്ദര്യം വിളിച്ചോതിയവരെ ആയിരുന്നു.
അവിടെ സച്ചിനും ലാറയും എക്കാലത്തെയും പ്രിയ്യപ്പെട്ടവരായി നിറഞ്ഞു നിൽക്കുന്നുണ്ട് .പോണ്ടിങ് ഓസ്‌ട്രേലിയയുടെ മികച്ച ബാറ്റ്സ്മാൻ ആവുന്ന കാലഘട്ടത്തിലും ഹൃദയം കവർന്നിരുന്നത് ഡാമിയൻ മാർട്ടിന്റെ കവർ ഡ്രൈവുകൾ ആയിരുന്നു. രോഹിതിനെ നെഞ്ചോട് ചേർക്കുന്നതും ഈ തലമുറയിൽ ഗിൽ പ്രിയ്യപ്പെട്ടവനാവുന്നതും അതെ കാരണത്താൽ തന്നെ ..
പറഞ്ഞു വരുന്നത് ഗേയ്ക്ക്വാദിനെ കുറിച്ചാണ് കഴിഞ്ഞ സീസണിലെ 3 അർദ്ധശതകം കൊണ്ട് ഹൃദയത്തെ പുല്കിയവൻ .ബാറ്റിങ്ങിൽ ക്ലാസിക്കൽ ബാറ്റിങ്ങിന്റെ സൗന്ദര്യം വിളിച്ചോതുന്ന നൈസർഗിക പ്രതിഭ ,ആദ്യ കളികളിൽ നിരാശപ്പെടുത്തുമ്പോഴും അയാളിലെ കഴിവുകളിൽ എപ്പോഴും വിശ്വാസമായിരുന്നു. കമ്മിൻസിന്റെ ഔട്ട് സൈഡ് ഓഫ് സ്റ്റമ്പിൽ വന്ന ബോളിനെ കവറിലൂടെ തഴുകി വിട്ട് തുടങ്ങുന്ന ഇന്നിംഗ്സ്. തന്റെ ഷോർട് പിച്ച് ബോളിനെതിരെയുള്ള മികവ് മനസിലാക്കാൻ കമ്മിൻസ് എറിയുന്ന ഷോർട് പിച്ച് ബോൾ മനോഹരമായൊരു പുള്ളിലൂടെ സ്റ്റാൻഡ്‌സിലേക്കെത്തിക്കുന്ന കാഴ്ച്ച ,തന്റെ ടൈമിങ്ങിന്റെ സുന്ദരത പുറത്തെടുത്തു കൊണ്ടുള്ള ബോളിനെ മർദിക്കാതെ തഴുകി വിടുന്ന കാഴ്ച്ചകൾ ബോളറുടെ ലെങ്ത് പിക്ക് ചെയ്തു ബോളിന്റെ മെറിറ്റനുസരിച്ചു കളിക്കുന്ന ഷോട്ടുകൾ …
അവിടെ എല്ലാ ഷോട്ടുകളും പിറവിയെടുക്കുന്നുണ്ട് ക്രീസ് വിട്ടിറങ്ങി ഫാസ്റ്റ് ബോളേഴ്സിനെ തലയ്ക്ക് മുകളിലൂടെ പ്രഹരിച്ചും ആ പ്രതിഭ സമ്മനിക്കുന്നത് പ്രതീക്ഷകളാണ്
ഗെയ്ക്ക്വാദ് ❤️