വില്യംസൺ മടങ്ങി വരുവോ? കന്നി വിജയത്തിനായി ഹൈദരാബാദ് മുംബൈക്കെതിരെ
മത്സരം വീണ്ടും ചെന്നൈലേക്കെത്തുമ്പോൾ ഒരുപക്ഷെ ടോസ് വിജയിക്കുന്ന നായകൻ പതിവിന് വിപരീതമായി ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള സാധ്യതയാണ് കാണുന്നത്. കളി പുരോഗമിക്കും തോറും സ്ലോ ആവുന്ന പിച്ചിൽ ഇരുകൂട്ടരും പവർപ്ലയിൽ നേടുന്ന സ്കോർ ആവും ക്രൂഷ്യൽ ഘടകമായി മാറുക..
കഴിഞ്ഞ മത്സരത്തിൽ അവിശ്വസനീയമാം വിധം തകർന്നടിഞ്ഞ മധ്യനിര തന്നെയാണ് ഹൈദരാബാദിന്റെ തലവേദന. അവിടേക്ക് വില്യംസൻ ഇന്ന് വരാനുള്ള സാധ്യതയേറുന്നുണ്ട്. വാർണർ ഫോമിലേക്ക് വന്നതും ബൗളർമാരുടെ ഫോമിലേക്കുള്ള മടങ്ങി വരവും ഹൈദരാബാദ് ആരാധകരെ സംബന്ധിച്ചിടത്തോളം ആശ്വാസമേകുന്ന കാഴ്ച്ചയാണ്…..
മറുവശത്തു മുംബൈ കളിച്ച രണ്ടു മത്സരങ്ങളിലും തങ്ങളുടെ ആ പോരാട്ടവീര്യം പ്രകടിപ്പിക്കുന്നുണ്ട്, അപ്പോഴും എന്നും ബാറ്റിങ്ങിലെ ക്ലോസിങ് സ്റ്റേജിൽ റൺസുകൾ വാരിക്കൂട്ടുന്ന അവരുടെ ശക്തി ചെന്നൈയിലെ സ്ലോ പിച്ചിൽ വർക്ക് ഔട്ട് ആവാത്തതും, പാണ്ട്യയുടേയും പൊള്ളാർഡിന്റെയും ഫോമും അവരെ അസ്വസ്ഥതരാക്കുന്നുണ്ട്,… ഫോമിലേക്കുയർന്ന രാഹുൽ ചാഹാർ വലിയൊരു ആശ്വാസമാണ് മുംബൈ മാനേജ്മെന്റിന് സമ്മാനിക്കുന്നത്…