പാവപ്പെട്ടവനെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചു എന്നുള്ളതാണ് ഐ.പി.ൽ ന്റെ വിജയം
ചേതന്‍ സക്കറിയ, നടരാജന്‍, സിറാജ് പാണ്ട്യ സഹോദരങ്ങള്‍ തുടങ്ങി പട്ടിണിയോട് പട വെട്ടി ജീവിതം മുന്നോട്ട് നയിക്കുന്നവരുടെ കഴിവുകളെ തിരിച്ചറിയുകയും അവര്‍ക്കു വേണ്ടി ഒരു വേദി ഒരുക്കുകയും ചെയ്യുക എന്നതാണ് പലരും ഐപിഎല്ലിനെ നെഞ്ചോട് ചേര്‍ക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന്.
ഒരാളുടെ ജാതിയോ, നിറമോ, കുലമോ, മതമോ ഒന്നും ഈ വേദിയിലേയ്‌ക്കെത്താന്‍ തടസ്സമാകില്ല. കഴിവുള്ള എല്ലാവരെയും ഫ്രാഞ്ചൈസികളുടെ സ്‌കൗട്ട് ടീം മെംബേര്‍സ് കണ്ടെത്തിയിരിക്കും.
പണക്കൊഴുപ്പിന്റെ ലീഗെന്നുള്ള വാദങ്ങള്‍ക്ക് മുന്നില്‍ അവര്‍ ഈ മുഖങ്ങളെ പ്രതിഷ്ഠിക്കും. കിലോമീറ്ററുകളോളം ട്രെയിന്‍ താണ്ടി പരിശീലനത്തിന് പോയവരും, സാധാരണക്കാരില്‍ സാധാരണക്കായവരും, തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമങ്ങളില്‍ നിന്ന് യോര്‍ക്കറുകള്‍ കൊണ്ട് എതിര്‍ ബാറ്റ്‌സ്മാന്റെ പ്രതിരോധം തകര്‍ക്കുന്ന നടരാജനെയുമൊന്നും പിന്നിലേയ്ക്ക് മാറ്റി നിര്‍ത്തില്ല.
മക്കളെ ഡോക്ടറോ എഞ്ചിനീയറോ ആക്കിമാറ്റാന്‍ നിര്‍ബന്ധം പിടിക്കുന്ന മാതാപിതാക്കളെ കായികരംഗത്തുള്ള അവരുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞ്
പ്രോത്സാഹിപ്പിക്കാന്‍ ഐപിഎല്‍ വഴിതെളിയ്ക്കുന്നുവെന്ന് നിസ്സംശയം പറയാം.