IPL 2021 : കോഹ്ലി ഒരു നല്ല നായകനാകേണ്ടിയിരിക്കുന്നു
ഐ.പി.ൽ മാമാങ്കത്തിന് ഇന്ന് തിരി തെളിയും.അതോ ഇന്ത്യയുടെ രണ്ടു സൂപ്പർ ബാറ്റസ്മാൻമാർ നയിക്കുന്ന മുംബൈയും ബംഗളൂരും തമ്മിൽ. ഒരാൾ [രോഹിത് ശർമ] ഐ.പി.ൽ ൽ ഏറ്റവും കൂടുതൽ വിജയം വരിച്ച ക്യാപ്റ്റനും ഒരാൾ [വിരാട് കോഹ്ലി] തുടർച്ചയായ പരാജയങ്ങൾ നേരിട്ട ക്യാപ്റ്റനും.
എന്നാൽ ഇതിൽ വലിയൊരു വിരോധാഭാസമുണ്ട്. നായകനായി ടീമിനെ നയിക്കുന്ന കോഹ്‌ലിയുടെ ബാറ്റിംഗ് ശരാശരി 43.88 ആണ്. ഇതിൽ കൂടുതൽ ശരാശരി ഉള്ള ഏക ക്യാപ്റ്റൻ ഡേവിഡ് വാർണർ ആണ്. പക്ഷെ വാർണറെക്കാൾ കൂടുതൽ മത്സരങ്ങൾ ടീമിനെ നയിച്ച താരമാണ് കോഹ്ലി. ആയതിനാൽ ഈ താരമത്യത്തിലും കോഹ്ലി തന്നെ മികച്ചു നിൽക്കും.
മറ്റൊരു സവിശേഷത നായകനായതിന് ശേഷം 1000 റൺസ് തികച്ച രണ്ടു ബാറ്സ്മാന്മാരെ ലീഗിൽ ഒള്ളു. കോഹ്‌ലിയും വാർണറും. ബാംഗ്ലൂർ ഇത് വരെ സ്കോർ ചെയ്ത മൊത്തം റൺസിന്റെ 22 ശതമാനത്തിൽ കൂടുതൽ സംഭാവന ചെയ്തതും കോഹ്ലി തന്നെ. പക്ഷെ 125 മത്സരങ്ങൾ നയിച്ച കോഹ്ലി വെറും 55 എണ്ണത്തിൽ മാത്രമാണ് ടീമിനെ വിജയത്തിൽ എത്തിച്ചത്.
എന്നാൽ ഇവിടെയാണ് രോഹിത് വേറിട്ട് നിൽക്കുന്നത്. ക്യാപ്റ്റൻ ആയതിനു ശേഷം ടീമിന്റെ അകെ റൺസിന്റെ 15% മാത്രമാണ് രോഹിത്തിന്റെ സംഭാവന. പക്ഷെ മാച്ച് വിന്നിങ് പെർഫോമൻസ് എടുത്താൽ രോഹിത് ആണ് മുന്നിൽ. 12 തവണയാണ് രോഹിത് കളിയിലെ താരമായി മാറിയത്, കൊഹ്‌ലിയാകട്ടെ 11 തവണയും. രോഹിത് കൂറ്റൻ സ്കോർ കണ്ടെത്തിയ എല്ലാ മത്സരങ്ങളിലും മുംബൈ വിജയിക്കുകയും ചെയ്തു.22 മത്സരങ്ങളിൽ രോഹിത് അർദ്ധ ശതകങ്ങൾ തികച്ചപ്പോൾ, 7 എണ്ണത്തിൽ മാത്രമാണ് ടീം തോറ്റത്. 116 മത്സരങ്ങളിൽ മുംബൈയെ നയിച്ച രോഹിത്, 68 എണ്ണത്തിൽ അവരെ വിജയത്തിൽ എത്തിച്ചു – അഞ്ചു കിരീടങ്ങളും.
ഐ.പി.ൽ കിരീടം കോഹ്‌ലിയുടെ കരിയറിന് അനിവാര്യമാണ്. അല്ലെങ്കിൽ എന്നും ഒരു നഷ്ടസ്വപനമായി അത് നിലനിൽക്കും. പക്ഷെ കോഹ്ലി ആണ് ബാംഗ്ലൂരിന്റെ ഈ പരാജയത്തിന് പിന്നിൽ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ, സമ്മർദ്ദഘട്ടങ്ങളിൽ ഒരു നായകനെന്ന് നിലയിൽ ഇനിയും അദ്ദേഹം ഒരുപാടു മുന്നേറാനുണ്ട്. കൂടെയുള്ള ടീം അംഗങ്ങൾ തനിക്ക് വേണ്ടി ചാവേറാകാൻ തയ്യാറാകുന്നതാണ് ഒരു നായകന്റെ ഏറ്റവും വലിയ വിജയം. പൊള്ളാർഡിനെ പോലെ, മലിംഗയെ പോലെ, സൂര്യകുമാർ യാദവിനെ പോലെ ഒരു ചാവേറിനെ കോഹ്ലി കണ്ടെത്തേണ്ടിയിരിക്കുന്നു.
അതിലുപരി കുറച്ചു കൂടി മാച്ച് വിന്നിങ് ഇന്നിങ്‌സുകൾ കോഹ്‌ലിയുടെ ബാറ്റിൽ നിന്ന് വരേണ്ടതായി ഇരിക്കുന്നു. എന്നും നല്ല ടീമാണ് ബാംഗ്ലൂർ. അവരെ ഒരു ശബ്ദമായി ഗ്രൗണ്ടിൽ കാഹളനാദം മുഴക്കിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വവും അയാളെ കാത്തിരിക്കുന്നു.
IPL 2021