European Football Foot Ball Top News

വിനിഷ്യസിന്റെ ഇരട്ട ഗോളിൽ റയൽ മാഡ്രിഡിന് മികച്ച വിജയം

April 7, 2021

വിനിഷ്യസിന്റെ ഇരട്ട ഗോളിൽ റയൽ മാഡ്രിഡിന് മികച്ച വിജയം

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദ മത്സരത്തിൽ റയൽ മാഡ്രിഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ലിവർപൂളിനെ പരാജയപ്പെടുത്തി. സാന്റിയാഗോ ബെർണാബുവിൽ നടന്ന മത്സരത്തിൽ വിനീഷ്യസ് ജൂനിയറും മാർകോ അസെൻസിയോയുമാണ് ആതിഥേയർക്കായി വലചലിപ്പിച്ചത്. മോ സാലഹ് ലിവര്പൂളിനായി ഒരു സുപ്രധാന എവേയ് ഗോളും സ്വന്തമാക്കി.

ടോണി ക്രൂസ് നൽകിയ മനോഹരമായ ഒരു ലോങ്ങ് റേഞ്ച് പാസ് ആണ് വിനിഷ്യസിന്റെ ആദ്യ ഗോളിൽ കലാശിച്ചത്. അർണോൾഡ് വരുത്തിയ പിഴവ് മുതലാക്കി അസെൻസിയോ റയലിന്റെ ലീഡും ഉയർത്തി. രണ്ടാം പകുതിയിൽ സാലയുടെ ഗോളിന്റെ പിൻബലത്തിൽ ലിവർപൂൾ തിരിച്ചു വരവിനു ശ്രമിച്ചെങ്കിലും മോഡ്രിച് മത്സരം റയലിന് സമ്മാനിക്കുകയായിരുന്നു. മോഡ്രിച് നടത്തിയ മനോഹരമായ ഒരു നീക്കം വിനീഷ്യസ് ഗോൾ ആക്കിയപ്പോൾ ലിവർപൂൾ തോൽവി സമ്മതിച്ചു.

Leave a comment