വൂൾവ്സ് 2 – 3 വെസ്റ്റ് ഹാം ; ജയത്തോടെ വെസ്റ്റ് ഹാം നാലാമത്
തങ്ങളുടെ സ്റ്റാർ പ്ലയെർ ആയ ഡെക്ലൻ റൈസ് ഇല്ലാതെ ഇറങ്ങിയ വെസ്റ്റ് ഹാം, ആവേശകരമായ മത്സരത്തിൽ വൂൾവസിനെ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഹാമ്മെർസ് വിജയിച്ചു കയറിയത്. ജയത്തോടെ ചെൽസിയെ പിന്തള്ളി വെസ്റ്റ് ഹാം നാലാം സ്ഥാനത്തേക്ക് ഉയർന്നു.
Another massive win on the road! 💪
We move up to fourth ✊
COYI ⚒ pic.twitter.com/pdMvb2PIRo— West Ham United (@WestHam) April 5, 2021
ഒരു ഗോൾ സ്വന്തമാക്കുകയും കളത്തിൽ മുഴുവൻ നിറസാന്നിധ്യവുമായി മാറിയ ജെസ്സെ ലിംഗാർഡ് ആണ് കളിയിലെ കേമൻ. ബാക്കി രണ്ടു ഗോളിലും ലിംഗാർഡിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. സ്വന്തം ഹാഫിൽ നിന്ന് ഓടി കയറി നാല് എതിരാളികളെ ഡ്രിബിൾ ചെയ്ത് ലിംഗാർഡ് നേടിയ ആദ്യ ഗോൾ സീസണിലെ മികച്ച ഗോളുകളിൽ ഒന്നാണ്. പാബ്ലോ ഫോർണൽസും, ജർറോഡ് ബൊവനുമാണ് വെസ്റ്റ് ഹാമിനായി ഗോൾ നേടിയ മറ്റു താരങ്ങൾ. വൂൾവ്‌സിനായി ഡെണ്ടോക്കറും ഫാബിയോ സിൽവയും വലചലിപ്പിച്ചു.






































