ല ലീഗയുടെ നടപടിക്രമങ്ങൾ അപഹാസ്യം – വർണ്ണവെറിക്ക് ഇതോ നടപടി?
ഇന്നലെ നടന്ന വാലെൻസിയ കാഡിസ് മത്സരം ഒട്ടനവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കളിയുടെ 29 ആം മിനുട്ടിൽ വാലെൻസിയ ഡിഫൻഡർ മൗക്താർ ഡിയാഖാബി കാഡിസ് ഡിഫൻഡർ ആയ ജുവാൻ കാലയുടെ വർണ്ണവെറിക്ക് പാത്രമായി തീർന്നു. മാനസികമായി തളർന്ന ഡിയാഖാബിയെ കണ്ടു സഹകളിക്കാർ പ്രതിഷേധിച്ചു. അവസാനം വലൻസിയ ക്യാപ്റ്റൻ ജോസെ ലൂയിസ് ഗയയുടെ നേത്രത്വത്തിൽ വലൻസിയ ടീം ഗ്രൗണ്ട് വിടുകയും ചെയ്തു. പിന്നീട് 20 മിനുട്ട് കഴിഞ്ഞാണ് വാൽസിയ ടീം ഗ്രൗണ്ടിൽ ഇറങ്ങിയത്. മാനസികമായി തളർന്നു മുന്നോട്ട് പോകാൻ സാധിക്കാഞ്ഞ ഡിയാഖാബിയെ പിൻവലിച്ചതിനു ശേഷമാണ് വലൻസിയ മത്സരം പുനരാരംഭിച്ചത്.
എന്നാൽ മത്സരം ഉപേക്ഷിക്കാനായിരുന്നു തങ്ങൾ തീരുമാനിച്ചത്, എന്നാൽ ശിക്ഷാനടപടികളെ ഭയന്നത് കൊണ്ടാണ് വീണ്ടും കളത്തിൽ ഇറങ്ങിയത് എന്ന് പിന്നീട് വലൻസിയ താരങ്ങൾ മറുപടി പറഞ്ഞു. ഇത് വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.
വർണ്ണ വെറി കണക്കിലെടുത്തു റെഫെറീക്ക് മത്സരം നിറുത്തി വെക്കാൻ അധികാരമുള്ളപ്പോൾ വാലെൻസിയയെ ശിക്ഷാനടപടികളെ പറ്റി ഓർമിപ്പിച്ചത് തെറ്റായി പോയി എന്നാണ് വിമർശനം. മാത്രമല്ല സംഭവത്തിൽ ജുവാൻ കാലക്ക് എതിരെ മഞ്ഞ കാർഡ് പോലും റഫറി ഉയർത്തിയില്ല. കാഡിസ് ടീമിന്റെയോ കാലയുടെയോ ശിക്ഷ നടപടികളെ പറ്റി ലാ ലിഗ ഇത് വരെ ഒന്നും തന്നെ സംസാരിച്ചിട്ടും ഇല്ല. ലാ ലീഗ ഭാരവാഹികൾ ഇരയോടൊപ്പമോ അതോ വേട്ടക്കാരന്റെ ഒപ്പമോ എന്നാണ് വിമർശനം.
മാത്രകാപരമായി ഇതിൽ ശിക്ഷ വന്നില്ലെങ്കിൽ ഫുട്ബോൾ എന്ന മഹത്തായ കലാസൃഷ്ടിക്ക് മേൽ വീഴുന്ന കറയായി ഈ സംഭവം മാറും. മാത്രമല്ല മുട്ട് കുത്തി വിവേചനത്തിനെതിരെ പ്രതിഷേധിക്കുന്നതൊക്കെ വെറും അപഹാസ്യമായി മാറുകയും ചെയ്യും.