എ.സി മിലാനെ സമനിലയിൽ തളച്ചു സാംപോർടിയ
ഇന്റർ മിലാനുമായിട്ടുള്ള പോയിന്റ് വിത്യാസം കുറക്കാനുള്ള സുവർണ്ണാവസരം എ.സി.മിലാൻ കളഞ്ഞു കുളിച്ചു. സാംപോർടിയ മിലാനെ സമനിലയിൽ തളക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടുകയായിരുന്നു. 29 കളികളിൽ നിന്ന് 60 പോയിന്റുമായി എ.സി.മിലാൻ രണ്ടാം സ്ഥാനത്താണ്. 27 മത്സരങ്ങൾ മാത്രം കളിച്ച ഇന്റർ 65 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.
ഫാബിയോ ക്വാഗ്ലിയാറെല്ലായിലൂടെ സാംപോർടിയ ആണ് ആദ്യം വലചലിപ്പിച്ചത്. രണ്ടു മിനുട്ട് കഴിഞ്ഞു സാംപോർടിയ താരം അഡ്രിയെൻ സിൽവ ചുവപ്പ് കാർഡ് കണ്ടു പുറത്തേക്ക്. വിജയത്തിനായി കിണഞ്ഞു പരിശ്രമിച്ച മിലാനു പക്ഷെ സമനിലയിൽ തൃപ്തി പെടേണ്ടി വന്നു. ജാൻസ് ഹ്യുജ് ആണ് മിലാന്റെ സമനില ഗോൾ നേടിയത്.






































