Foot Ball Top News

നേടാനും നഷ്ടപ്പെടാനും അധികമുള്ള രണ്ടു വമ്പന്മാർ ഇന്ന് മുഖാമുഖം

April 3, 2021

നേടാനും നഷ്ടപ്പെടാനും അധികമുള്ള രണ്ടു വമ്പന്മാർ ഇന്ന് മുഖാമുഖം

“A very bad champions” – ഈ വർഷത്തെ ലിവർപൂളിനെ ഇങ്ങനെ വിശേഷിപ്പിക്കാം. 29 മത്സരങ്ങളിൽ നിന്നായി വെറും 46 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ലിവർപൂൾ. ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ 24 പോയിന്റ് പിറകിൽ. വാൻ ഡൈക് പരിക്ക് പറ്റി പുറത്ത് പോയതിൽ പിന്നെ ലിവർപൂൾ പഴയ ലിവർപൂൾ അല്ല.

ഏതാണ്ട് ഇതേ സ്ഥിതിയിലാണ് ആഴ്സണലും. ആർട്ടറ്റായുടെ കീഴിൽ പുരോഗതി  കൈവരിച്ചിട്ടുണ്ടെങ്കിലും ലീഗിൽ ഒമ്പതാം സ്ഥാനത്താണ് ആഴ്‌സണൽ. സ്ഥിരത ഇല്ലായ്‌മ അവരെ വേട്ടയാടുന്നു. മാർട്ടിൻ ഒഡേഗാഡിന്റെ മധ്യനിരയിലെ പ്രകടനം അടുത്തിടെ ടീമിനെ മൊത്തത്തിൽ മാറ്റിമറിച്ചിട്ടുണ്ട്. പരിക്ക് മാറി സാക്ക, പാർട്ടി എന്നിവർ മടങ്ങി വരുന്നതും ആതിഥേയർക്ക് ഗുണം ചെയ്യും. എന്നാൽ ക്യാപ്റ്റൻ ഒബാമയാങ് ഫോം ഔട്ട് ആണ്.

കഴിഞ്ഞ തവണ ലീഗിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം ലിവർപൂളിന്റെ കൂടെ നിന്നു. ഇതിന് പകരം വീട്ടാനായിരിക്കും ആഴ്‌സണൽ ശ്രമിക്കുക. വിജയിച്ചാൽ ലിവര്പൂളുമായുള്ള പോയിന്റ് വിത്യാസം ഒന്നാക്കി കുറക്കാൻ അവർക്ക് സാധിക്കും. അന്തരാഷ്ട്ര തലത്തിൽ മിന്നും പ്രകടനം കാഴ്ച്ച വെച്ച ജോട്ട മടങ്ങി വരുന്നതും, ഫാബിഞ്ഞോ മധ്യനിരയിൽ മടങ്ങി വന്നതും ലിവർപൂളിന് ആശ്വസം പകരുന്ന കാര്യങ്ങളാണ്. എന്നാലും ജയപരാജയങ്ങൾക്കുള്ള സാദ്ധ്യതകൾ പ്രവചിക്കുക അസാധ്യം.

Leave a comment