അടുത്ത സീസണുകളില്‍ എങ്കിലും സൈനിങ്ങുകള്‍ നടത്തുമോ ടോട്ടന്‍ഹാം,മോറിഞ്ഞോ കാത്തിരിക്കുന്നു
എല്ലാ പ്രീമിയര്‍ ലീഗ് ക്ലബുകളും ഒരു ചെറിയ കാലത്തെ ഇടവേളക്ക് ശേഷം യൂറോപ്പിലെ അവരുടെ സ്ഥാനം തിരിച്ചുപിടിക്കാന്‍ വരുകയാണ്.റയല്‍ മാഡ്രിഡ്,ബാഴ്സ എന്നിവര്‍ നോട്ടമിട്ട താരങ്ങളെ അവരിലും വലിയ വില നല്കി സ്വന്തമാക്കാനുള്ള റേഞ്ച് ഇന്ന് അവര്‍ക്കുണ്ട്. ചെല്‍സി , സിറ്റി എന്നിവര്‍ കഴിഞ്ഞ സീസണുകളില്‍ വലിയ തുക മുടക്കി താരങ്ങളെ വാങ്ങികഴിഞ്ഞു.
ഇനി ടോട്ടന്‍ഹാമിന്റെ ഊഴമാണ്.ടോട്ടൻഹാം ടീമിനെ മെച്ചപ്പെടുത്താൻ കഴിയുന്ന കളിക്കാരെ തിരയുമ്പോൾ ഈ വേനൽക്കാലത്ത് ഒരു വിചിത്രമായ ട്രാൻസ്ഫർ വിൻഡോ പ്രതീക്ഷിക്കുന്നതായി ജോസ് മൗറീഞ്ഞോയും അഭിപ്രായപ്പെട്ടിരുന്നു.ഇത്തവണ പ്രീമിയര്‍ ലീഗില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തിയാല്‍ മാത്രമേ മോറിഞ്ഞോയുടെ കടമ പൂര്‍ത്തിയാകൂ.എന്നാല്‍ ഇത്തവണ ഫലം എന്തുതന്നെ ആയാലും അടുത്ത സീസണില്‍ ടോട്ടന്‍ഹാമില്‍ പുതിയ സൈനിങ്ങുകള്‍ വേണം എന്ന അഭിപ്രായത്തില്‍ ആണ് മോറിഞ്ഞോ.






































