ഖത്തറിന് ലോക കപ്പ് ആതിഥേയത്വം നൽകിയ നടപടിയെ വിമർശിച്ചു ടോണി ക്രൂസ്
2022 ലോക കപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തർ വലിയ വിമർശനങ്ങൾക്കു അടുത്തിടെ പാത്രമായിരുന്നു. 1500 ൽ പരം കുടിയേറ്റ തൊഴിലാളികൾ ലോക കപ്പ് നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു മരണപെട്ടതാണ് ഇതിന് പ്രധാന കാരണം. നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയ കാലം തൊട്ടേ ഈ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ഖത്തർ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. അടുത്തിടെ ഡെൻമാർക്ക്, നെതർലൻഡ്‌സ്, നോർവേ, ജർമ്മനി പോലുള്ള രാജ്യങ്ങൾ ഇതേ കാര്യങ്ങൾ ചൂണ്ടിക്കാട്ടി കളിക്കളത്തിലും പ്രതിഷേധം അറിയിച്ചിരുന്നു.
ഇപ്പോൾ വിമർശനങ്ങളുടെ ശബ്ദം യൂറോപ്പിൽ കൂടുതൽ ഉച്ചത്തിൽ മുഴങ്ങുകയാണ്. ഇംഗ്ളണ്ടും ഈ പ്രധിഷേധങ്ങളിൽ പങ്കു ചേരാൻ ആലോചിക്കുന്നുണ്ട്. ഇപ്പോൾ ജർമനിയുടെയും റയൽ മാഡ്രിഡിന്റെയും സ്റ്റാർ മിഡ്‌ഫീൽഡർ ടോണി ക്രൂസ് ഇതിൽ പരസ്യമായ പ്രതികരണവുമായി വന്നിരിക്കുന്നു. അത് കാരണം ട്വിറ്ററിൽ ട്രെൻഡിങ് ആണ് ക്രൂസ് ഇപ്പോൾ.
“ഖത്തറിന് ആതിഥേയത്വം കൊടുത്തത് തന്നെ ശരിയായില്ല. വിശ്രമമില്ലാതെ അവിടെ കുടിയേറ്റ തൊഴിലാളികൾ കൊടും ചൂടത്തു പണിയെടുക്കാൻ നിര്ബന്ധിതാരകുന്നു. യാതൊരു ആരോഗ്യ പരിരക്ഷയും അവർക്ക് ലഭ്യമാക്കുന്നില്ല. മാത്രമല്ല സ്വവർഗ രതിയുടെ കാര്യത്തിൽ ആളുകളെ തുറങ്കലിൽ അടക്കുന്ന രാജ്യം കൂടി ആണ് ഖത്തർ. ഇത് അവിടുത്തെ മനുഷ്യാവകാശങ്ങളുടെ സ്ഥിതിയെ സൂചിപ്പിക്കുന്നു” – എന്നാൽ ലോക കപ്പ് ഇനി ബഹിഷ്ക്കരിക്കുന്നതിൽ അർത്ഥമില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു.






































