ഒഡിഗാര്‍ഡിനേ വിട്ടുനല്‍കാന്‍ റയലിന് ഉദ്ദേശമില്ല !!!!!!
റയൽ മാഡ്രിഡ് ആഴ്സണലുമായുള്ള വായ്പയുടെ അവസാനം മാർട്ടിൻ ഒഡിഗാർഡിനെ വിൽക്കാൻ റയല്‍ മാഡ്രിഡ് ഉദ്ദേശിക്കുന്നില്ലെന്ന് മാർക്കയുടെ ജോസ് ഫെലിക്സ് ഡയസ് അഭിപ്രായപ്പെടുന്നു.22 കാരൻ റയൽ മാഡ്രിഡിൽ വിജയിക്കാൻ ദൃഢനിശ്ചയം ഉള്ള ആളാണ് എന്നും താരത്തിനെ വിട്ട് നല്‍കുന്ന കാര്യം ക്ലബ് ഉദ്ദേശിച്ചിട്ട് പോലുമില്ല എന്നും ഡയസ് വ്യക്തമാക്കി.
ഈ ഒരു വാര്‍ത്ത ഏതൊരു ആഴ്സണല്‍ ആരാധകന്‍റെയും ചങ്കില്‍ ആണ് കൊള്ളുക,എന്തെന്നാല്‍ താരത്തിനെ എന്തു വില കൊടുത്തും സൈന്‍ ചെയ്യാന്‍ ആണ് എല്ലാ മുന്‍ ആഴ്സണല്‍ താരങ്ങളുടെയും അഭിപ്രായം.നിലവില്‍ താരത്തിന് ക്ലബില്‍ ഒരിടം ഇല്ലെങ്കിലും ഭാവിയില്‍ സിദാനും ക്ലബും അതിനു ഒരു മാറ്റം വരുത്തുമെന്ന പ്രതീക്ഷയില്‍ ആണ് മാര്‍ട്ടിന്‍ ഒഡിഗാര്‍ഡ്.






































