ഒരു ഗോള്‍ ലീഡില്‍ സ്വീഡന് വിജയം
ഗ്രൂപ്പ് ബി ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അന്താരാഷ്ട്ര ഫുട്ബോളിലേക്ക് മടങ്ങിയെത്തിയ സ്വീഡൻ ജോർജിയയെ 1-0ന് തോൽപ്പിച്ചു.അഞ്ചുവർഷത്തെ അഭാവത്തിന് ശേഷം മടങ്ങിയെത്തിയ 39 കാരനായ എസി മിലാൻ സ്ട്രൈക്കർ ഇബ്രാഹിമോവിച്ച് സ്വീഡനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി. 38 വർഷവും 59 ദിവസവും ഉള്ള ഗോൾകീപ്പർ തോമസ് റാവെല്ലി കൈവശം വച്ചിരുന്ന റെക്കോർഡിനെ മറികടന്നു.

ഇടവേളയുടെ തുടക്കത്തിൽ തന്നെ സന്ദർശകർ ഭീഷണിയുയര്‍ത്തിയെങ്കിലും സ്വീഡന്മാർ ക്രമേണ ഗെയിമിലേക്ക് തിരിച്ചെത്തി,ഇബ്ര, ക്ലസ്സൺ, അലക്സാണ്ടർ ഇസക്, ഡെജാൻ കുലുസെവ്സ്കി എന്നിവര്‍ സ്വീഡന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു.35 ആം മിനുട്ടില്‍ സ്ലാട്ടന് നല്കിയ അസിസ്റ്റില്‍ ഗോള്‍ നേടി കൊണ്ട് വിക്റ്റര്‍ ക്ലീസന്‍ സ്വീഡന് ലീഡ് നേടി കൊടുത്തു.