ഡോര്‍ട്ട്മുണ്ടിന്റെ പ്രകടനത്തില്‍ ഹാലണ്ട് തൃപ്തന്‍ അല്ല
ഏര്‍ലിങ് ഹാലണ്ട് തന്റെ ടീമിന്റെ ആകെയുള്ള പ്രകടനത്തില്‍ വളരെ നിരാശന്‍ ആണ് എന്നും ഇത്തവണ ടീമിന്റെ യുസിഎല്‍ ചാമ്പ്യന്‍സ് ലീഗിലെ ഫോം കണക്കിലെടുത്ത് കൊണ്ട് ഉടനെ തന്നെ ക്ലബ് വിടാന്‍ താരം ആഗ്രഹിക്കുന്നു എന്നും സ്പാനിഷ് വാര്‍ത്ത മാധ്യമമായ എഎസ് റിപ്പോര്‍ട് ചെയ്തു.

ഡോർട്മണ്ട് ബുണ്ടസ്ലിഗ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് എന്നതും താരത്തിന്റെ നിരാശ വര്‍ദ്ധിപ്പിക്കുന്നു.കഴിഞ്ഞ മല്സര്ത്തില് റിലഗേഷന്‍ സോണില്‍ നിന്നുള്ള എഫ്സി കോള്‍നെതിരെ പരാജയപ്പെടേണ്ട മല്‍സരം ഏര്‍ലിങ് ഹാലണ്ട് 90 ആം മിനുട്ടില്‍ നേടിയ ഗോളിലാണ് മാറി മറഞ്ഞത്.ഫ്രഞ്ച് താരമായ കൈലിയാന്‍ എംബാപ്പെയും ഏര്‍ലിങ് ഹാലണ്ടും ആയിരിക്കും ഭാവിയിലെ ഫൂട്ബോള്‍ ലോകം അടക്കി ഭരിക്കാന്‍ പോകുന്നത് എന്നാണ് മിക ഫൂട്ബോള്‍ പണ്ഡിറ്റുകളുടെയും പ്രവചനം.