ആഴ്സണല്‍ vs വെസ്റ്റ് ഹാം പോരാട്ടം ഇന്ന്
ഇന്ന് രാത്രി എട്ടര മണിക്ക് വെസ്റ്റ് ഹാം തന്റെ ഹോമില്‍ വച്ച് ആഴ്സണലിനെ നേരിടും.ആതിഥേയർ നിലവിൽ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്,ആഴ്സണല്‍ ആണെങ്കില്‍ പത്താം സ്ഥാനത്തും. യൂറോപ്പ ലീഗിന്റെ രണ്ടാം പാദത്തില്‍ 1-0 ന് തോറ്റെങ്കിലും യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ ആഴ്സണലിന് അവരുടെ സ്ഥാനം ബുക്ക് ചെയ്യാൻ കഴിഞ്ഞു.

ഈ സീസണില്‍ ഇതിന് മുന്നേ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അന്ന് ആഴ്സണല്‍ വിജയം നേടിയിരുന്നു.ഈ വർഷം ആരംഭം മുതൽ ആഴ്സണലിന് പരിക്കിന്റെ കാര്യത്തിൽ വളരെ കുറച്ച് ആശങ്കകളേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ ആക്രമണകാരികളായ വില്ലിയനും ബുക്കായോ സാക്കയും പരിക്കേറ്റ് പുറത്തായെങ്കിലും ഇന്നതെ മല്‍സരത്തിന് വീണ്ടും അവര്‍ തിരികെയെത്തും. കഴിഞ്ഞ വാരാന്ത്യത്തിൽ പ്രോട്ടോക്കോൾ ലംഘിച്ചതിന് ഒഴിവാക്കിയതിന് ശേഷം ഒബാമിയാങ് ഒളിമ്പിയാക്കോസിനെതിരായ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തി.