പിഎസ്ജിയില്‍ ഇപ്പോഴും പ്രധാന താരം നേയ്മര്‍ തന്നെ എന്നു വെറാട്ടി
പാരീസ് സെന്റ് ജെർമെയ്നിന്റെ “ഏറ്റവും പ്രധാനപ്പെട്ട കളിക്കാരൻ” നെയ്മറാണെന്ന് മാർക്കോ വെറാട്ടി.ഒരു മാസത്തിനുശേഷം ബ്രസീലിയൻ പരിശീലനത്തിലേക്ക് മടങ്ങിയെത്തിയിട്ടേയുള്ളൂ പക്ഷേ പൂർണ്ണമായും ആരോഗ്യമുള്ളപ്പോൾ താരത്തിന് ടീമിലേക്ക് കൊണ്ടുവരാൻ കഴിയുന്ന ഗുണങ്ങളെക്കുറിച്ച് വെറാട്ടിക്ക് ഇപ്പോഴും സംശയമില്ല.

ഈ വാരാന്ത്യത്തിൽ ലിയോണിനെതിരായ പിഎസ്ജിയുടെ നിർണായക ലിഗ് 1 പോരാട്ടത്തിന് മുന്നോടിയായി വെറാട്ടി ഒരു പത്രസമ്മേളനത്തിൽ ആണ് തന്റെ സഹതാരത്തെ കുറിച്ച് പറഞ്ഞത്”അവൻ മൂന്നോ നാലോ അഞ്ചോ ആഴ്ച പുറത്തായിട്ടുണ്ടെങ്കിലും, അവൻ എല്ലായ്പ്പോഴും പിച്ചില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.അദ്ദേഹത്തിനുള്ള ടെക്നികല്‍ എബിലിറ്റിയും ഡ്രിബ്ളിങ് സ്കിലും ഉള്ള കളിക്കാര്‍ ലോകത്ത് തന്നെ കുറവ് ആണ്.അവനെ വീണ്ടും കണ്ടത്തില്‍ എനിക്കു ഏറെ ആശ്വാസവും സന്തോഷവും ഉണ്ട്.”ഫ്രഞ്ച് ലീഗില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള ലിയോണും പിഎസ്ജിയും നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് ഏറ്റുമുട്ടിയേക്കും.